Representational Image

കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്; പരിയാരം ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: കണ്ണൂരിൽ കാട്ടാന ആക്രമണത്തിൽ മാവോവാദിക്ക് പരിക്ക്. മാവോവാദി പ്രവർത്തകൻ കർണാടക ചിക്മംഗ്ലൂർ സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. പരിക്കേറ്റ സുരേഷുമായി മാവോവാദി സംഘം ചിറ്റാരി കോളനിയിലെത്തിയെന്ന് പൊലീസ് പറയുന്നു.

കോളനിയിലെ ഒരു വീട്ടിൽ കഴിഞ്ഞിരുന്ന സുരേഷിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദാംശങ്ങൾ ശേഖരിച്ചു വരുന്നതായി കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു. 

Tags:    
News Summary - Maoist injured in elephant attack in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.