മുളങ്കുന്നത്തുകാവ്: അട്ടപ്പാടിയിൽ വെടിയേറ്റ് മരിച്ച മാവോവാദി മണിവാസകത്തിെൻ റ മൃതദേഹം സ്വദേശമായ തമിഴ്നാട്ടിലെ സേലത്തേക്ക് കൊണ്ടുപോകാൻ ശ്രമം. ഇതിെൻറ ഭാഗമായി ഭാര്യ കല ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച എത്തുമെന്ന് അറിയുന്നു.
അതേസമയം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനെതിരെ നാട്ടുകാർ സേലം കലക്ടർക്ക് പരാതി നൽകിയതായി ഇൻറലിജൻസ് വൃത്തങ്ങൾ പറയുന്നു. ട്രിച്ചി ജയിലിൽ കഴിഞ്ഞിരുന്ന കലക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിട്ടുണ്ട്. ഭാര്യ അടക്കമുള്ള ബന്ധുക്കളെ മൃതദേഹം കാണാൻ അനുവദിക്കണമെന്ന് ദിവസങ്ങൾക്ക് മുമ്പ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇേതത്തുടർന്ന് സഹോദരിയും മറ്റും എത്തിയെങ്കിലും കല വന്നില്ല. അവർ ജാമ്യാപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇന്നോ നാളെയോ തൃശൂരിൽ എത്തുമെന്നും മൃതദേഹം കൊണ്ടുപോകാൻ അനുമതി തേടുമെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. െവടിയേറ്റ് മരിച്ച നാല് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫൊറൻസിക് വിഭാഗം ചൊവ്വാഴ്ച കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.