പൊലീസുകാരനെ​ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; രൂപേഷിന് 10 വർഷം തടവ്

കൊച്ചി: വെള്ളമുണ്ടയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ മാവോവാദി നേതാവ് രൂപേഷിന് 10 വർഷം തടവ്. എട്ടുപ്രതികളുള്ള കേസിൽ നാലുപ്രതികൾക്കും കൊച്ചിയിലെ എൻ.ഐ.എ കോടതി ശിക്ഷ വിധിച്ചു.

മൂന്നു പ്രതികളെ പിടികൂടാനുണ്ട്. ഒരാൾ മാപ്പുസാക്ഷിയായിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് രൂപേഷ്. ഏഴാം പ്രതി അനൂപ് മാത്യുവിന് എട്ടുവർഷവും നാലാം പ്രതി കന്യാകുമാരി, എട്ടാം പ്രതി ബാബു എന്നിവർക്ക് ആറുവർഷവും വീതം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. 

Tags:    
News Summary - Maoist Rupesh imprisoned for 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.