തൃപ്രയാർ: മാവോവാദി ബന്ധം ആരോപിച്ച് കോയമ്പത്തൂർ ജയിലിലടച്ച ഷൈന ഉമ്മയെ കാണാൻ വലപ്പാട്ടെ വീട്ടിലെത്തി. കൽപറ്റ കോടതി അനുവദിച്ച മൂന്നു മണിക്കൂർ പരോളിലാണ് ഷൈന വീട്ടിലെത്തിയത്. എട്ടു മാസമായി ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വലപ്പാട്ടെ വീട്ടിൽ വിശ്രമിക്കുകയാണ് ഉമ്മ നഫീസ. ഇന്നലെ അനുവദിച്ചതടക്കം നാലു തവണ ഇത്തരത്തിൽ പരോൾ അനുവദിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തേ മുക്കാലോടെ വലപ്പാട്ടെ വീട്ടിലെത്തിയ ഷൈന ഉമ്മയോടും മക്കളായ ആമി, സവേര എന്നിവരോടൊപ്പം ചെലവഴിച്ച് ഉച്ചക്ക് ഒന്നേ മുക്കാലിന് തിരിച്ചു പോയി. തണ്ടർബോൾട്ടിെൻറ അകമ്പടിയോടെ മാനന്തവാടി സി.ഐ എം.ഡി. മനോജിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഷൈനയെ കൊണ്ടുവന്നത്. വീടിനു പരിസരത്ത് പൊലീസ് സംഘം സുരക്ഷയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.