വയനാട്ടിൽ മാവോയിസ്റ്റുകൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി

വൈത്തിരി: സുഗന്ധഗിരിക്കടുത്ത ചെന്നായ്ക്കവലയിലെ വീട്ടിൽ കയറി മാവോയിസ്റ്റുകൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയതായി പരാതി. ഭീഷണിയെത്തുടർന്നു വീട്ടമ്മ അബോധാവസ്ഥയിലായി. സുഗന്ധഗിരി അഞ്ചാം യൂണിറ്റ് സുനിലിന്റെ ഭാര്യ സിന്ധു ആണ് ഭീഷണിക്കിരയായത്. ആയുധധാരികളായ ഒരുപുരുഷനും ഒരു സ്ത്രീയുമാണ് ഇന്നലെ കാലത്ത് പതിനൊന്നു മണിയോടെയാണ് വീട്ടിലെത്തിയതെന്നു സിന്ധു പറഞ്ഞു.

സിന്ധുവിന്റെ ഭർത്താവും ജ്യേഷ്ടത്തിയും വീട്ടിൽ നിന്നും പുറത്തേക്കു പോയ ഉടനെയാണ് ഭക്ഷണം ചോദിച്ച ഇവർ. സിന്ധുവും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തുടർന്ന് വീട് മുഴുവൻ പരിശോധിച്ച്. പോലീസിന്റെ നടപടികളെ കുറിച്ച് ചോദ്യം ചെയ്തുവത്രേ. തങ്ങൾ വന്ന വിവരം പോലീസിനെ അറിയിക്കരുതെന്നു പറഞ്ഞാണ് സിന്ധുവിനെ ഇവർ ഭീഷണിപ്പെടുത്തിയത്. ഇതോടെ സിന്ധുവിന് ബോധം നശിക്കുകയും താഴെ വീഴുകയുമായിരുന്നു.

പള്ളിയിൽ പോയിവരുന്നവരെ കണ്ടയുടനെ മാവോയിസ്റ്റുകൾ വീട്ടിൽ നിന്നിറങ്ങി പോകുകയായിരുന്നു. ഉച്ചക്ക് പന്ത്രണ്ടരക്ക് വീട്ടിലെത്തിയ സുനിലാണ് ഭാര്യയെ പേടിച്ചരണ്ട അവസ്ഥയിൽ കണ്ടെത്തി പോലീസിൽ വിവരമറിയിച്ചത്. പിനീട് ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെ സിന്ധു ആശുപത്രിവിട്ടു.വൈത്തിരി എസ്.ഐ ഹരിലാൽ നായരുടെ നേതൃത്വത്തിൽ പോലീസ് ഉടനെ ചെന്നായ്ക്കവലയിലെത്തി. പോലീസ് കേസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

സുഗന്ധഗിരിയിൽ മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്നതിനാൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നുവെങ്കിലും പിന്നീട് അത് നിറുത്തലാക്കുകയിരുന്നു. ഇപ്പോൾ പോലീസ് പട്രോളിങ് മാത്രമാണുള്ളത്. ആഴ്ചകൾക്കു മുൻപ് പൂക്കോട് അനിമൽ സയൻസ് സർവ്വകലാശാലയുടെ ദേശീയപാതയോരത്തുള്ള കവാടത്തിലെത്തിയ മാവോയിസ്റ്റുകൾ സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബോംബ് പോലുള്ള സാധനം ഗേറ്റിൽ വെച്ചിരുന്നു.

Tags:    
News Summary - maoist vythiri- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.