തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി മാർ ഔഗിൻ കുരിയാക്കോസ് വാഴിക്കപ്പെട്ടു. രാവിലെ തൃശൂർ മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ ചടങ്ങിൽ സഭ ആഗോള പരമാധ്യക്ഷൻ മാറൻ മാർ ആവ തൃതീയൻ പാതൃയർക്കീസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിലാണ് മാർ ഔഗിൻ കുരിയാക്കോസിനെ ഇന്ത്യയുടെയും ദക്ഷിണ ഗൽഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്. സഭയുടെ 2000 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽ വെച്ച് മെത്രാപ്പോലീത്തയെ അഭിഷേകം ചെയ്യുന്നത്.
മാർ ബെന്യാമിൻ എല്ല്യ, മാർ പൗലോസ് ബെഞ്ചമിൻ, മാർ ഇമ്മാനുവേൽ യോസേഫ്, മാർ അപ്രേം അഥ്നിയേൽ, മാർ അപ്രേം മെത്രാപ്പോലീത്ത, ആർച്ച് ഡീക്കൻ വില്ല്യം തോമ എന്നിവരും അഭിഷേക ചടങ്ങിൽ സഹകാർമ്മികരായി. തുടർന്ന് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു.
ഉച്ചകഴിഞ്ഞ് വിശ്വാസ പ്രഖ്യാപന റാലിയും വൈകിട്ട് പൊതുസമ്മേളനവും ഉണ്ട് . സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക നേതാക്കളും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.