തോട്ടട ഐ.ടി.ഐ സംഘർഷം: എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ്; നാളെ സർവകക്ഷിയോഗം

ക​ണ്ണൂ​ർ: തോ​ട്ട​ട ഗ​വ. ഐ.​ടി.​ഐ​യി​ൽ എ​സ്.​എ​ഫ്.​ഐ -കെ.​എ​സ്‍.​യു പ്ര​വ​ർ​ത്ത​ക​ർ തമ്മിലുള്ള ഏ​റ്റു​മു​ട്ടലിൽ കേസെടുത്ത് പൊലീസ്. 11 എസ്.എഫ്.ഐ പ്രവർത്തകർക്കും ആറ് കെ.എസ്.യു പ്രവർത്തകർക്കും എതിരെയാണ് കേസെടുത്തത്. അതിനിടെ, പ്രശ്ന പരിഹാരത്തിനായി സർവകക്ഷിയോഗം യോഗം നാളെ പൊലീസ് വിളിച്ചിട്ടുണ്ട്.

പരിക്കേറ്റ കെ.എസ്.യു ഐ.​ടി.​ഐ യൂനിറ്റ് പ്രസിഡന്‍റ് സി.എച്ച് മുഹമ്മദ് റിബിന്‍റെയും പരിക്കേറ്റ എസ്.എഫ്.ഐ പ്രവർത്തകൻ ആഷിഖിന്‍റെ പരാതിയിലുമാണ് കേസെടുത്തത്. കൂടാതെ, പൊലീസിന്‍റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി 17 എ​സ്.​എ​ഫ്.​ഐ -കെ.​എ​സ്‍.​യു പ്ര​വ​ർ​ത്ത​ക​ർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

എസ്.എഫ്.ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ മുഹമ്മദ് റിബിന്‍റെ നില ഗുരുതരമാണ്. കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റ റിബിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തോ​ട്ട​ട ഗ​വ. ഐ.​ടി.​ഐ​യി​ൽ കെ.​എ​സ്‌.​യു കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് എ​സ്.​എ​ഫ്.​ഐ -കെ.​എ​സ്‍.​യു പ്ര​വ​ർ​ത്ത​ക​രുടെ ഏ​റ്റു​മു​ട്ട​ലി​​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​വി​ഭാ​ഗ​ത്തെ​യും പി​ന്തി​രി​പ്പി​ക്കാ​ൻ പൊ​ലീ​സ് ലാ​ത്തി​വീ​ശി. സം​ഘ​ർ​ഷ​ത്തി​ലും പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ലും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഏ​ഴ് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​റ് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

ഈ ​മാ​സം 20ന് ​ഐ.​ടി.​ഐ​യി​ൽ യൂ​നി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ പ​ല​പ്പോ​ഴും ചെ​റി​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കാ​റു​ണ്ട്. കെ.​എ​സ്.​യു​വി​ന്റെ പ​താ​ക

അ​ഴി​ച്ചു​മാ​റ്റി​യെ​ന്ന് കെ.എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച കൊ​ടി എ​സ്.​എ​ഫ്.​ഐ​ക്കാ​ർ അ​ഴി​ച്ചു​മാ​റ്റി​യെ​ന്നാ​ണ് അ​വ​ർ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം.

ഇ​ത് കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം​ചെ​യ്ത​തോ​ടെ​യു​ണ്ടാ​യ വാ​ക്കേ​റ്റം ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ചു. ഇ​രു സം​ഘ​ട​ന​യി​ലെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വ്യാ​ഴാ​ഴ്ച രാ​വി​ലെ​ത്ത​ന്നെ കാ​മ്പ​സി​ൽ സം​ഘ​ടി​ച്ചി​രു​ന്നു. സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹ​വും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

സാ​ര​മാ​യി പ​രി​ക്കേ​റ്റ കെ.​എ​സ്.​യു പ്രവർത്തകരായ അ​ർ​ജു​ൻ കോ​റോം, വി​തു​ൽ ബാ​ല​ൻ എ​ന്നി​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നി​സ്സാ​ര പ​രി​ക്കേ​റ്റ ഫ​ർ​ഹാ​ൻ മു​ണ്ടേ​രി, രാ​ഗേ​ഷ് ബാ​ല​ൻ, ദേ​വ​കു​മാ​ർ, ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട് എ​ന്നി​വ​ർ​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി. എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ഷാ​രോ​ൺ, ആ​ഷി​ക്, ആ​ദി​ത്, അ​ജ​ന്യ, ന​വ​നീ​ത് എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

Tags:    
News Summary - Thottada Govt ITI conflict: case against SFI-KSU workers; All party meeting tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.