പി.​എ​സ്.​സി വി​വ​ര ചോ​ർ​ച്ച​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ്‌​വേ​ഡും സൈ​ബ​ർ ഹാ​ക്ക​ർ​മാ​ർ പി.​എ​സ്.​സി സ​ർ​വ​റി​ൽ​നി​ന്ന് ചോ​ർ​ത്തി ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​പ​ന​ക്ക് വെ​ച്ച വി​വ​രം ‘മാ​ധ്യ​മ’​ത്തി​ന് ല​ഭി​ച്ച​തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ക്രൈ​ബ്രാ​ഞ്ച് സെ​ൻ​ട്ര​ൽ യൂ​നി​റ്റ് ഡി​വൈ.​എ​സ്.​പി​ക്കാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. വാ​ർ​ത്ത ന​ൽ​കി​യ ‘മാ​ധ്യ​മം’ ലേ​ഖ​ക​ൻ അ​നി​രു അ​ശോ​ക​നോ​ട് ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ലെ​ത്തി മൊ​ഴി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജൂ​ലൈ 22നാ​ണ് പി.​എ​സ്.​സി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 65 ല​ക്ഷം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ലോ​ഗി​ൻ വി​വ​രം ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി ഡാ​ർ​ക്ക് വെ​ബി​ൽ വി​ൽ​പ​ന​ക്ക് വെ​ച്ചി​രി​ക്കു​ന്നെ​ന്ന വാ​ർ​ത്ത ‘മാ​ധ്യ​മം’ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

കേ​ര​ള പൊ​ലീ​സി​ന്റെ സൈ​ബ​ർ സു​ര​ക്ഷ പ​രി​ശോ​ധ​ന വി​ഭാ​ഗ​മാ​യ ‘കേ​ര​ള പൊ​ലീ​സ് ഡാ​ർ​ക്ക് വെ​ബ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ടീം’ ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ഡോ. ​എം.​ആ​ർ. ബൈ​ജു​വി​ന് ഇ​തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡി.​ജി.​പി ഷെ​യ്ഖ് ദ​ർ​വേ​ശ് സാ​ഹി​ബ് ‘ടു ​ഫാ​ക്ട​ർ ഓ​ത​ന്റി​ഫി​ക്കേ​ഷ​ൻ’ ഉ​ൾ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ലോ​ഗി​ൻ സു​ര​ക്ഷി​ത​മാ​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ഡാ​ർ​ക്ക് വെ​ബി​ൽ​നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യ യൂ​സ​ർ ഐ​ഡി​ക​ളും ലോ​ഗി​ൻ വി​വ​ര​ങ്ങ​ളും യ​ഥാ​ർ​ഥ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പി​ച്ച​ശേ​ഷ​മാ​യി​രു​ന്നു ന​ട​പ​ടി.

എ​ന്നാ​ൽ, പൊ​തു​സ​മൂ​ഹ​ത്തി​നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കും മു​ന്നി​ൽ പ്ര​തി​ച്ഛാ​യ​യും സു​താ​ര്യ​ത​യും ത​ക​രാ​തി​രി​ക്കാ​ൻ വ​സ്തു​ത​ക​ളെ മ​റ​ച്ചു​പി​ടി​ച്ച് വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ്​ പി.​എ​സ്.​സി ശ്ര​മി​ച്ച​ത്. മാ​ധ്യ​മം വാ​ര്‍ത്ത വ​സ്തു​ത​വി​രു​ദ്ധ​മാ​ണെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡാ​ർ​ക്ക് വെ​ബി​ലേ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​രാ​നു​ള്ള ‘സാ​ധ്യ​ത’ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഒ.​ടി.​പി സ​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്നു​മാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യു​ള്ള വാ​ദം.

ഇ​തോ​ടെ​യാ​ണ് ഡി.​ജി.​പി​യു​ടെ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​ൻ മേ​യ് 27ന് ​ചേ​ർ​ന്ന ക​മീ​ഷ​ന്‍റെ അ​തി​ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള ഔ​ദ്യോ​ഗി​ക കു​റി​പ്പ് ജൂ​ലൈ 28ന് ‘​മാ​ധ്യ​മം’ പു​റ​ത്തു​വി​ട്ട​ത്. തു​ട​ർ​ന്ന്, പി.​എ​സ്.​സി ചെ​യ​ർ​മാ​ൻ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ആ​ഭ്യ​ന്ത​ര വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി.​എ​സ്.​സി സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Tags:    
News Summary - Crime-Branch-PSC-data-leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.