തിരുവനന്തപുരം: മദ്യനയത്തിൽ സർക്കാറിേൻറത് ചെപ്പടിവിദ്യയാണെന്ന് ആർച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ കൊണ്ടുവന്നു ലഹരിവിരുദ്ധ പ്രതിജ്ഞയെടുപ്പിക്കുകയും മറുവശത്ത് ബാറുകൾ യഥേഷ്ടം തുറക്കുകയും ചെയ്യുന്ന സർക്കാറിെൻറ നിലപാട് പരസ്പരവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവിപത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നടത്തുന്ന വിമോചനയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാറിന് തെറ്റ് സംഭവിച്ചാൽ തിരുത്തേണ്ട നിയമസംവിധാനം പോലും കാഴ്ചക്കാരായി മാറുന്നതാണ് നിലവിലെ സ്ഥിതിയെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ അഭിപ്രായപ്പെട്ടു. പാതയോരത്തെ മദ്യശാലകൾ പൂട്ടാൻ നിർദേശിച്ച സുപ്രീംകോടതി തന്നെ ബാറുകൾക്ക് അനുകൂല നിലപാടെടുക്കുന്ന കാഴ്ച നാം കാണുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.