കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റ് ഉടമകളില്‍ 35 പേർ ക്കുകൂടി നഷ്ടപരിഹാരത്തിന് ശിപാർശ. നഷ്ടപരിഹാരം നിർണയിക്കാൻ ചുമതലപ്പെടുത ്തിയ ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ സമിതിക്ക് മുന്നിൽ വ്യാഴാഴ്ച ലഭിച്ച 63 അപേക്ഷ യിലാണ് 35 പേർക്ക് നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്തത്. 13 മുതല്‍ 25 ലക്ഷം രൂപവരെയാണ് നഷ്ടപരിഹാരം നിർദേശിച്ചിരിക്കുന്നത്. ഇതുവരെ 49 പേർക്കാണ് നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്തിട്ടുള്ളത്.
35 പേരിൽ നാലുപേർക്ക് മാത്രമാണ് 25 ലക്ഷത്തിന് അർഹതയെന്ന് രേഖകൾ പരിശോധിച്ചതിൽ സമിതിക്ക് ബോധ്യമായി. ഫ്ലാറ്റുകളുടെ രജിസ്ട്രേഷൻ രേഖകളിൽ ചേർത്തിരിക്കുന്ന തുക മാത്രമാണ് സമിതി ശിപാർശ ചെയ്തത്. 51 ലക്ഷം മുതല്‍ രണ്ടുകോടി വരെയാണ് പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. രജിസ്ട്രേഷൻ രേഖകൾ പ്രകാരം അവർക്ക് ഇതിന് അർഹതയില്ലെന്ന് സമിതി കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒാരോരുത്തര്‍ക്കും ഒാരോ തുക നിശ്ചയിച്ചത്. 63 അപേക്ഷയിൽ ശേഷിക്കുന്ന 18 അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.
അപേക്ഷകളോടൊപ്പം സമർപ്പിച്ച രേഖകൾ പലതും അപൂർണമെന്ന് സമിതി ചൂണ്ടിക്കാട്ടി. അവരോട് കൃത്യമായ രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. എറണാകളും െറസ്റ്റ് ഹൗസിൽ രാവിലെ ആരംഭിച്ച സിറ്റിങ് വൈകീട്ടുവരെ തുടർന്നു. കെ. ബാലകൃഷ്ണൻ നായരെക്കൂടാതെ സമിതി അംഗങ്ങളായ കെ. ജോസ് സിറിയക്, ആർ. മുരുകേശൻ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.