കൊച്ചി: ‘ഈ വീട് ഇനി മറന്നേക്കൂ എന്നാണ് എൻജിനീയറിങ് വിദഗ്ധൻ പറഞ്ഞത്. കേട്ടപ്പേ ാൾ നെഞ്ചു തകർന്നു. എന്തുസംഭവിക്കുമെന്ന ആശങ്കയിൽ ഫ്ലാറ്റുകൾ പൊളിഞ്ഞുവീഴുന്നത് ക ാണാൻ കരളുറപ്പില്ലാത്തതിനാൽ ഞങ്ങൾ വാടകവീട്ടിൽതന്നെ കഴിഞ്ഞു. പക്ഷേ, ഭയപ്പെട്ട തൊന്നും ഉണ്ടായില്ല...’ അങ്ങേയറ്റം ആശ്വാസത്തോടെയാണ് കണിയാമ്പിള്ളി അജിത്ത് പറഞ്ഞത്. ശനിയാഴ്ച പൊളിച്ച ആൽഫ സെറീൻ ഫ്ലാറ്റിെൻറ ഏറ്റവും അടുത്തുള്ള ആറ് വീടുകളിൽ ഒന്നാണ് അജിത്തിേൻറത്. കരോട്ട് വീട്ടിൽ അനൂപ്, ഹരി, നടുവിലേവീട്ടിൽ ആൻറണി, ബെന്നി, പൂർണിമയിൽ രാജീവൻ നായർ എന്നിവരുടേതാണ് മറ്റ് വീടുകൾ.
എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ഈ വീടുകൾക്കാകുമെന്നായിരുന്നു വിദഗ്ധരുടെ പ്രവചനം. പ്രാഥമിക പൊളിക്കൽ നടപടികൾ തുടങ്ങിയപ്പോൾ ഇവയിൽ പലതിെൻറയും ഭിത്തികളിലും പടിക്കെട്ടുകളിലും വിള്ളൽ വീണിരുന്നു. മൂന്നാഴ്ചയായി ആറ് വീട്ടുകാരും മറ്റൊരിടത്ത് വാടകവീട്ടിലാണ്. ഇന്നലെ ഫ്ലാറ്റുകൾ തകർന്നശേഷം ഓരോരുത്തരും വീടുകളിൽ ഓടിയെത്തി. പുതുതായി കേടുപാടുകളൊന്നുമില്ല. മുറികളിലടക്കം പൊടിയുണ്ട്. മുറ്റത്തും ടെറസിലും തെറിച്ചുവീണ കോൺക്രീറ്റ് കഷണങ്ങൾ. വീടുകളെല്ലാം കട്ടികൂടിയ പ്ലാസ്റ്റിക് ഷീറ്റിനാൽ പൊതിഞ്ഞിരുന്നു. ജനാലകളും ഷീറ്റ്കൊണ്ട് മറച്ചു. സാധന സാമഗ്രികളെല്ലാം നീക്കി. വളർത്തുനായയെ അജിത്ത് ശനിയാഴ്ച രാവിലെ കൊണ്ടുപോയിരുന്നു.
തങ്ങൾ സ്വയം സ്വീകരിച്ച സുരക്ഷ മുൻകരുതലുകളാണ് വീടിന് രക്ഷയായതെന്ന് പോർട്ട് ട്രസ്റ്റിൽ ഡെപ്യൂട്ടി സൂപ്രണ്ടായ രാജീവൻ നായർ പറഞ്ഞു. സ്ഫോടനത്തിെൻറ ഭീകരാവസ്ഥയുടെ അടയാളങ്ങൾ ഈ വീട്ടിലും പരിസരങ്ങളിലുമുണ്ട്. പിൻഭാഗത്ത് മറയായി ഉയർത്തിയ അലൂമിനിയം ഷീറ്റിൽ കോൺക്രീറ്റ് കഷണങ്ങൾ തുളച്ച് കയറി. തങ്ങളുടെ വീടുകൾ സുരക്ഷിതമാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് കരോട്ട് വീട്ടിൽ ഹരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.