കൊച്ചി: ഫ്ലാറ്റ് സമുച്ചയങ്ങൾ നിലംപതിച്ചപ്പോൾ 114 ഡെസിബൽ ശബ്ദത്തിെൻറ പ്രകമ്പനത്തി ൽ നഗരം വിറച്ചു. നിലയില്ലാതുയർന്ന വൻ പൊടിപടലംകൂടി ആയതോടെ കൊച്ചിക്ക് അത് ഇന്നോള ം കാണാത്ത അനുഭവമായി.
ഫ്ലാറ്റ് നിലംപതിക്കുന്നതിനൊപ്പം ഉയർന്ന പൊടിപടലം നിമിഷങ് ങൾക്കകം സമീപ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനയുമുണ്ടായിരുന്നു.
കാഴ്ച മറക്കുംരീതിയിൽ ഉയർന്ന പൊടിപടലം പ്രതീക്ഷകൾക്കപ്പുറത്തായിരുന്നു. അന്തരീക്ഷത്തിലേക്ക് പടർന്ന പൊടി ഏതാനും സമയത്തിനുള്ളിൽ തേവര, കടവന്ത്ര, വൈറ്റില ഭാഗത്ത് വ്യാപിച്ചു. പൊടി ഉയരാനുള്ള സാഹചര്യം പരിഗണിച്ച് മാസ്ക് ധരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
ആദ്യം ഹോളി ഫെയ്ത്ത് പൊളിച്ചപ്പോൾ ശക്തമായ പൊടിയാണ് ഉയർന്നത്. ഇതിനേക്കാളേറെ ആൽഫയുടെ രണ്ടും മൂന്നും ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായി. പ്രതീക്ഷിച്ച അളവിലുള്ള പൊടിതന്നെയാണ് രൂപപ്പെട്ടതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ എം.എ. ബൈജു ‘മാധ്യമ’ത്തോട് പറഞ്ഞു. പുകക്ക് സമാനമായ ഈ പൊടി വിവിധ സ്റ്റേഷനുകളിൽ ബോർഡ് നിരീക്ഷിച്ചു. 45 മിനിറ്റിനുള്ളിൽ സാഹചര്യം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിയെന്നാണ് വിലയിരുത്തൽ.
കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിെൻറ ഭാഗമായി ഇവിടെനിന്ന് ഉയർന്ന പൊടിയുടെ അളവ് പഠിക്കും. ഒരാഴ്ചക്കുള്ളിൽ പഠനം പൂർത്തീകരിക്കും. ആൽഫ സെറീൻ ഫ്ലാറ്റിെൻറ ചില അവശിഷ്ടങ്ങൾ കായലിലേക്ക് വീണു. എന്നാൽ, ഇത് അധികമില്ല. എങ്കിലും ജല മലിനീകരണത്തിെൻറ അളവ് പരിശോധിക്കും. 2016ലെ നിർമാണ, പൊളിക്കൽ നിയമപ്രകാരം നീക്കുന്ന അവശിഷ്ടങ്ങളെക്കുറിച്ച് വിവരം നൽകാൻ മരട് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോഴും മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.