കൊച്ചി: മരടിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ലാറ്റുകളുടെ ഉടമകൾ നഗരസഭ സെക്രട്ടറിയെ തടഞ്ഞു. ഫ് ലാറ്റിൽ നിന്ന് ഒഴിയുന്നതിനെ തുടർന്ന് പുനരധിവാസം ആവശ്യപ്പെട്ട് നഗരസഭക്ക് നൽകേണ്ടതായ അപേക്ഷയുടെ മാതൃക ച ുവരിൽ പതിക്കാനായി എത്തിയപ്പോഴായിരുന്നു തടഞ്ഞത്.
എം. സ്വരാജ് എം.എൽ.എയും ഇൗ സമയം സ്ഥലത്തുണ്ടായിരുന്നു. നഗരസഭയുടെ ഭാഗത്തു നിന്ന് നിയമപരമായല്ല കാര്യങ്ങൾ നടക്കുന്നതെന്നും ഫ്ലാറ്റുടമകൾക്ക് വ്യക്തിപരമായി യാതൊരു വിധ നോട്ടീസുകളും നൽകിയിട്ടില്ലെന്നും എം. സ്വരാജ് പറഞ്ഞു. സെക്രട്ടറി പ്രകോപനമുണ്ടാക്കുകയാണെന്നും സ്വരാജ് കൂട്ടിച്ചേർത്തു. അൽപ നേരത്തെ പ്രതിഷേധത്തിനൊടുവിൽ സെക്രട്ടറി നോട്ടീസ് ഫ്ലാറ്റിെൻറ ചുവരിൽ പതിച്ചു.
പുനരധിവാസം ആവശ്യമുള്ളവർ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്കുള്ളിൽ നിശ്ചിതമാതൃകയിൽ അപേക്ഷ നൽകണമെന്നും അല്ലാത്ത പക്ഷം അവർക്ക് പുനരധിവാസം ആവശ്യമില്ലെന്ന് കണക്കാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.
അതേസമയം, എവിടെയെങ്കിലും പതിച്ച നോട്ടീസിെൻറ പേരിൽ തങ്ങൾ ഫ്ലാറ്റിൽനിന്ന് ഒഴിഞ്ഞു പോവില്ലെന്നും തങ്ങൾക്ക് വ്യക്തിപരമായി നോട്ടീസൊന്നും നൽകിയിട്ടില്ലെന്നും ഫ്ലാറ്റുടമകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.