മറയൂർ: മറയൂരിലെ ഈ വർഷത്തെ രണ്ടാമത് ചന്ദനലേലം ആഗസ്റ്റിൽ നടത്താൻ തയാറെടുക്കുന്നു. ജൂൺ-ജൂലൈയിൽ നടത്തിയിരുന്ന ലേലം കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ആഗസ്റ്റിേലക്ക് മാറ്റിയത്.
കോവിഡിനെത്തുടർന്ന് ചന്ദനത്തടികൾ ചെത്തി ഒരുക്കാൻ താമസിച്ചതിനാൽ ആവശ്യമായ ചന്ദനം ലോട്ടാക്കിെവക്കാൻ കഴിയാത്തതാണ് കാരണം.
നിലവിൽ 25 ടൺ ചെത്തിയൊരുക്കിയ വിവിധതരം ചന്ദനത്തടികൾ ഉണ്ട്.
ഇനി ചെത്തി ഒരുക്കാൻ 98 ടൺ ചന്ദനമാണ് നിലവിലുള്ളത്. ലോക്ഡൗൺ കഴിഞ്ഞാൽ ചെത്തി ഒരുക്കുന്ന പണി തുടങ്ങി ഒരുമാസത്തിനുള്ളിൽ ലേലം ചെയ്യാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. ചന്ദനം കിലോക്ക് കൂടിയ വിലയായി 23,000 രൂപ വരെ ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.