ഗുജറാത്ത്​ രാജ്​കോട്ട്​ ജില്ലയിലെ ഗോണ്ടാലിൽ വെള്ളിയാഴ്​ച ഉദ്​ഘാടനം ചെയ്യപ്പെടുന്ന മർകസ്​ ഗ്ലോബൽ സ്കൂൾ

രാജ്​കോട്ടിലെ മർകസ് ഗ്ലോബൽ സ്കൂൾ ഉദ്‌ഘാടനം നാളെ

രാജ്​കോട്ട്​ : കോഴിക്കോട്​ മർകസുസ്സഖാഫത്തിസ്സുന്നിയ്യക്കു കീഴിൽ ഗുജറാത്ത്​ രാജ്‌കോട്ടിലെ ഗോണ്ടാലിൽ നിർമിച്ച മർകസ് ഗ്ലോബൽ സ്‌കൂൾ നാളെ, വെള്ളിയാഴ്ച കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. മർകസ് നോളജ് സിറ്റി മാനേജിങ്​ ഡയറക്ടർ ഡോ. എ.പി അബ്​ദുൽഹകീം അസ്ഹരി, ഹാജി മൻസൂർ കുഡിയ, ഹാജി ഗനി പട്ടേൽ, യൂസുഫ്​ ജുനേജ തുടങ്ങിയവർ പ​ങ്കെടുക്കും.

ഗോണ്ടാൽ വചാര റോഡിലെ വിശാലമായ 18 ഏക്കറിൽ പണി കഴിപ്പിച്ച സ്കൂളിൽ 30 ക്ലാസ് റൂമുകൾക്കു പുറമെ വിപുലമായ ലൈബ്രറി, കോൺഫറൻസ് ഹാൾ സൗകര്യങ്ങളുമുണ്ട്. ഗോണ്ടാൽ ജാമിഅ ആയിശ സിദ്ദീഖ മൂസ കൾച്ചറൽ സെന്ററിലെ ജുമുഅയുടെയും ഗോണ്ടാൽ ദേവ് പാറയിലെ മർകസ് പബ്‌ളിക് സ്‌കൂളിൽ നിർമ്മിച്ച ഹാജി മുഹമ്മദ് നൂരി ഹാളിന്‍റെയും ഉദ്​ഘാടനവും കാന്തപുരം നിർവഹിക്കും.

കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ഗുജറാത്തിൽ വിദ്യാലയങ്ങൾ, ആതുരാലയങ്ങൾ, വീടുനിർമാണം, ശുദ്ധജല വിതരണ പദ്ധതികൾ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മർകസ് സജീവമാണെന്ന്​ ഭാരവാഹികൾ അറിയിച്ചു. 

Tags:    
News Summary - Marcus Global School in Rajkot will be inaugurated tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.