തിരുവനന്തപുരം: എം.ജി സർവകലാശാലയിൽ മന്ത്രിയുടെ നിർദേശപ്രകാരം അദാലത്ത് സംഘടി പ്പിച്ചത് വ്യക്തമായ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാർ ക്കുദാനത്തിെൻറ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രി ജലീലിന് രക്ഷപ്പെടാൻ കഴിയില്ല.
ഇല്ലാത്ത അധികാരം ഉപയോഗിച്ച് മാർക്കുദാനം നടത്തിയ മന്ത്രി കെ.ടി. ജലീലിനെതിരെ അ ന്വേഷണം ആവശ്യപ്പെട്ട് രാജ്ഭവനിൽ ഗവർണറെ സന്ദർശിച്ച് കത്ത് നൽകിയശേഷം വാർത ്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധമായ മാർക്കുദാനം റദ ്ദാക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
സ്വയംഭരണ സ്ഥാപനമായ സർവകലാശാലയിൽ അദാ ലത്ത് വേണമോ വേണ്ടയോയെന്ന് തീരുമാനിക്കേണ്ടത് മന്ത്രിയല്ല. മാർക്കുദാനം പുറത്താ യതോടെ സർവകലാശാലക്കും വി.സിക്കും മേൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മന്ത്രി ശ്രമിക ്കുന്നത്.
തെറ്റ് ചെയ്തത് വി.സി ആണെന്ന് ബോധ്യമുണ്ടെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനും അന്വേഷണം നടത്താനും തയാറാണോയെന്ന് മന്ത്രി വ്യക്തമാക്കണം. മാർക്ക് കൂട്ടിയിട്ട് കൊടുക്കാൻ അദാലത്തിെൻറ തലേദിവസംതന്നെ തീരുമാനിച്ചുവെങ്കിൽ വിഷയം ഗുരുതരമാണ്.
മാർക്കുദാന മറവിൽ സിൻഡിേക്കറ്റ് തീരുമാനം ദുർവ്യാഖ്യാനം ചെയ്ത് എം.ജി സർവകലാശാലയിൽ ആറ് സപ്ലിമെൻററി പരീക്ഷക്ക് തോറ്റ വിദ്യാർഥിയെ പോലും വിജയിപ്പിച്ചു. ബി.എസ്സി നഴ്സിങ് വിദ്യാർഥികൾക്ക് മാർക്കുദാനം ചെയ്യാനുള്ള തീരുമാനം സർവകലാശാല നിയമങ്ങൾക്ക് മാത്രമല്ല നഴ്സിങ് കൗൺസിലിെൻറ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്.
സാേങ്കതിക സർവകലാശാലയിൽ തോറ്റ വിദ്യാർഥികൾക്ക് അഞ്ചുമാർക്ക് വീതം നൽകാനുള്ള നിർദേശത്തിൽ അക്കാദമിക് കൗൺസിൽ തീരുമാനെമടുക്കാൻ പോകുകയാണ്. മാർക്കുദാനം മാർക്ക് കുംഭകോണമായെന്നാണ് വ്യാപകമായ സംഭവങ്ങൾ തെളിയിക്കുന്നത്.
വസ്തുതകളുടെ അടിസ്ഥാനത്തിൽ ആരോപണം ഉന്നയിക്കുേമ്പാൾ മറുപടി പറയുന്നതിന് പകരം അപഹസിക്കാനാണ് മന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു.
ഏഴു ചോദ്യങ്ങൾ
തിരുവനന്തപുരം: മാർക്കുദാന വിവാദത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏഴു ചോദ്യങ്ങൾ ഉന്നയിച്ചു.
1. ഏത് നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് കേരള സാേങ്കതിക സർവകലാശാലയിലും എം.ജി സർവകലാശാലയിലും അദാലത്തിൽ പെങ്കടുത്തത്?
2. അദാലത്തുകളിൽ ഏത് നിയമത്തിെൻറ അടിസ്ഥാനത്തിൽ മാർക്കുദാനം തീരുമാനിച്ചു?
3. എം.ജി സർവകലാശാലയിൽ അദാലത്തിൽ കൈക്കൊണ്ട മാർക്കുദാന തീരുമാനം അക്കാദമിക് കൗൺസിൽ പരിഗണനക്ക് വിട്ട വി.സി, അദ്ദേഹംതന്നെ അധ്യക്ഷനായ സിൻഡിക്കേറ്റ് അഞ്ച് മാർക്ക് വീതം ദാനം നൽകാൻ തീരുമാനിക്കുന്നത് എങ്ങനെ?
4. ഏഴുദിവസ നോട്ടീസിൽ പ്രത്യേക അക്കാദമിക് കൗൺസിൽ വിളിക്കാൻ വി.സിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജണ്ടക്ക് പുറത്തുള്ള വിഷയമായി സിൻഡിക്കേറ്റിൽ മാർക്കുദാനം പരിഗണിച്ചത് എന്തിന്?
5.അക്കാദമിക് കൗൺസിലിന് മാർക്കുദാനത്തിന് അവകാശമുണ്ടോ?
6. ഫലം പ്രഖ്യാപിച്ചശേഷം പാസ്ബോർഡ് ശിപാർശയില്ലാതെ വർഷം ഏതെന്ന് പോലും പറയാതെ അഞ്ചുമാർക്ക് വീതം ദാനം ചെയ്യാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത് ഏത് നിയമപ്രകാരം?
7. നഴ്സിങ് മാർക്കുദാനത്തിൽ പരീക്ഷ കമ്മിറ്റി ശിപാർശ നിയമവിരുദ്ധമാണെന്ന് ബോധ്യെപ്പട്ടിട്ടും വി.സി സിൻഡിക്കേറ്റിെൻറ/ അക്കാദമിക് കൗൺസിലിെൻറ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.