കോതമംഗലം: വനം വകുപ്പ് ഉദ്യോഗസ്ഥർ മനുഷ്യത്വരഹിതമായി പെരുമാറുെന്നന്ന് ആരോപിച്ച് മാർട്ടിൻ മേക്കമാലി പാമ്പുപിടിത്തം ഉപേക്ഷിക്കുന്നു. 27 വർഷമായി പാമ്പുപിടിത്തത്തിലൂടെയും സർപ്പയജ്ഞത്തിലൂടെയും ശ്രദ്ധേയനായ വടാട്ടുപാറ സ്വദേശി മാർട്ടിൻ. വനംവകുപ്പിൽ ലഭിച്ച താൽക്കാലിക വാച്ചർ പണിയും ഉപേക്ഷിക്കുകയാണെന്ന് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
2018 സെപ്റ്റംബറിലാണ് വനംവകുപ്പിെൻറ തുണ്ടം റേഞ്ചിലെ എലിഫൻറ് സ്ക്വാഡിൽ താൽക്കാലിക ജോലിക്ക് കയറിയത്. ആദ്യകാലത്ത് പട്രോളിങ് ഡ്യൂട്ടിക്ക് ജീപ്പ് അനുവദിച്ചിരുെന്നങ്കിലും പിന്നീട് പിൻവലിച്ചു. ഇതോടെ നടന്നും സ്വന്തം ബൈക്കിലുമാണ് പട്രോളിങ് ജോലി വാച്ചർമാർ നടത്തുന്നത്. ജീവൻ പണയംെവച്ചുള്ള ജോലിക്ക് സുരക്ഷ ലഭിക്കാത്തതിനാൽ മേലുദ്യോഗസ്ഥനോട് പരാതി പറഞ്ഞു.
ഇതിനുപുറമെ വനം വകുപ്പ് ഓഫിസിൽ കയറിയ രാജവെമ്പാലയെ പിടിക്കാൻ സാഹചര്യവശാൽ വൈകി എത്തിയതോടെ ഡെപ്യൂട്ടി േറഞ്ചറുടെ നേതൃത്വത്തിൽ പ്രതികാര നടപടി ആരംഭിക്കുകയായിരുന്നു.
ഇതോടെ ഡ്യൂട്ടി ചുരുക്കുകയും ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അവഹേളിക്കുകയും ചെയ്തു. ഇതോടെയാണ് ഉപേക്ഷിക്കുന്നത്. അതേസമയം, പലപ്പോഴും ജോലിക്ക് എത്താതിരിക്കുകയും വൈകിയെത്തുന്നത് പതിവാകുകയും ചെയ്തതോടെ മാർട്ടിനെ താക്കീത് ചെയ്തിരുന്നതായി ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജെ. ജയൻ പറഞ്ഞു. ജോലിയിൽ കൃത്യനിഷ്ഠയില്ലാതെ വന്നതോടെ പാമ്പ് പിടിക്കുന്നതിന് വനംവകുപ്പിലെ മറ്റൊരു ജീവനക്കാരനെ ചുമതലപ്പെടുത്തേണ്ടിവെന്നന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.