കൊച്ചി: മസാല ബോണ്ടിെൻറ പലിശനിരക്ക് സംബന്ധിച്ചും മന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുെന്നന്ന് ആക്ഷേപം. 2019 ജനുവരിയിൽ കേന്ദ്രസർക്കാറിെൻറ 10 വർഷത്തേക്കുള്ള കടപ്പത്രത്തിെൻറ ശരാശരി പലിശനിരക്ക് 7.35 ശതമാനമായിരുന്നപ്പോൾ കിഫ്ബി അഞ്ച് വർഷത്തേക്കുമാത്രമുള്ള കടപ്പത്രത്തിെൻറ പലിശനിരക്ക് 10 ശതമാനത്തിനടുത്ത് നിജപ്പെടുത്തിയത് എന്തിനാണെന്ന് സാമ്പത്തികവിദഗ്ധൻ ഡോ. കെ.ടി. റാം മോഹെൻറ ചോദ്യം.
കേന്ദ്രസർക്കാർ കടപ്പത്രങ്ങെളക്കാൾ 2.5 മുതൽ 2.75 ശതമാനം വരെ അധികമെന്നത് പലിശഭാരത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടാക്കുക. ലോകമൂലധന വിപണിയിലെ പലിശനിരക്കിെൻറ അടിസ്ഥാനം ലണ്ടൻ ഇൻറർ ബാങ്ക് ഓഫർ റേറ്റാണ് (ലൈബൊർ). ഇത് ഹ്രസ്വകാല വായ്പനിരക്കാണ്. വായ്പക്കാലയളവ് കൂടുന്നതനുസരിച്ച് പലിശനിരക്ക് കൂടും. കിഫ്ബിയുടെ മസാല ബോണ്ടിെൻറ കാലാവധി അഞ്ചുവർഷമാണ്. ഇത് ഇടക്കാല വായ്പയുടെ ഗണത്തിൽെപടും. കിഫ്ബി മസാല ബോണ്ട് ഇറക്കുന്ന അവസരത്തിൽ ലൈബൊർ രണ്ടര ശതമാനമായിരുന്നു. ഇടക്കാല വായ്പനിരക്കാകട്ടെ ആറുശതമാനത്തിൽ താഴെയും. കിഫ്ബി ബോണ്ടിെൻറ പലിശ 9.723 ശതമാനമാണ്. കൂട്ടുടമ കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ പലിശക്ക് കടം ആവശ്യപ്പെടാൻ നിരവധി കാര്യങ്ങൾ കിഫ്ബിക്കുണ്ട്.
ഒന്ന്: കിഫ്ബിയും സർക്കാറുമായുള്ള ഉറ്റബന്ധം. കിഫ്ബിയുടെ നയരൂപവത്കരണവും നിയന്ത്രണാധികാരവും സംസ്ഥാന സർക്കാറിെൻറ കൈയിലാണ്. കിഫ്ബി ഭരണസമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയും ഉപാധ്യക്ഷൻ ധനമന്ത്രിയുമാണ്.
രണ്ട്: സർക്കാർ നിയന്ത്രണം കൈയാളുെന്നങ്കിലും തൊഴിൽ വൈശിഷ്ട്യത്തിൽ ഊന്നുന്ന സംഘടനരൂപമാണ് കിഫ്ബിയുടേത്. ഭരണസമിതിയിൽ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട മാനേജ്മെൻറ് ധനകാര്യവിദഗ്ധരും അംഗങ്ങളാണ്.
മൂന്ന്: ബോണ്ടുകൾക്ക് കേരള സർക്കാർ ഈടുണ്ട്. അത് നിരുപാധികവും റദ്ദാക്കാനാവാത്തതുമാണ്. പുതിയ കടബാധ്യതകൾ ഏറ്റെടുക്കുകയില്ലെന്ന ഉറപ്പും ഇതോടൊപ്പമുണ്ട്.
നാല്: ബോണ്ടിെൻറ മുതൽ തിരിച്ചടവിെൻറയും അർധവാർഷിക പലിശയടവിെൻറയും ഉറവിടം കൃത്യമാണ്. മോട്ടോർ വാഹന നികുതിയും പെട്രോളിയം സെസുമാണ്. അവ മതിയാകാതെവന്നാൽ സർക്കാർ വായ്പയും സഹായവും നൽകുമെന്നും വ്യവസ്ഥ ചെയ്തു. എന്നിട്ടും ഉയർന്ന പലിശ നൽകിയത് എന്തിനെന്ന ചോദ്യത്തിന് പലിശനിരക്ക് 'അൽപം' കൂടുതലാണെന്ന മന്ത്രിയുടെ മറുപടിയിൽ നിഗൂഢതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.