വീണ വിജയൻ

മാസപ്പടിയിലെ മൊഴിയെടുപ്പ്​; ഒത്തുതീർപ്പിൽ ചുറ്റിക്കറങ്ങി വാദപ്രതിവാദം

തി​രു​വ​ന​ന്ത​പു​രം: എ.​ഡി.​ജി.​പി-​ആ​ർ.​എ​സ്.​എ​സ്​ കൂ​ടി​ക്കാ​ഴ്​​ച ക​ത്തു​ന്ന​തി​നി​ടെ, മാ​സ​പ്പ​ടി​ക്കേ​സി​ൽ ഏ​റെ​ക്കാ​ല​ത്തെ നി​ശ്ശ​ബ്​​ദ​ത​ക്കു​ ശേ​ഷ​മു​ണ്ടാ​യ എ​സ്.​എ​ഫ്.​ഐ.​ഒ​യു​ടെ മൊ​ഴി​​യെ​ടു​ക്ക​ൽ വീ​ണ്ടും രാ​ഷ്ട്രീ​യ വാ​ദ​പ്ര​തി​വാ​ദ​ത്തി​ന്​ വ​ഴി​തു​റ​ക്കു​ന്നു.

നാ​ട​ക​മെ​ന്നും ഒ​ത്തു​തീ​ർ​പ്പെ​ന്നും ആ​രോ​പി​ച്ച്​ പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യ​പ്പോ​ൾ ആ​ർ.​എ​സ്.​എ​സ്​ ഡീ​ൽ ആ​രോ​പ​ണം പൊ​ളി​ഞ്ഞെ​ന്ന പ്ര​തി​വാ​ദ​മു​ന്ന​യി​ച്ചാ​ണ്​ ​സി.​പി.​എം പ്ര​തി​രോ​ധം.

എ​സ്.​എ​ഫ്.​ഐ.​ഒ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ട്​ 10​ മാ​സ​മാ​കു​ക​യാ​ണ്. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ എ​ന്തു ത​ന്നെ​യാ​യാ​ലും കോ​ട​തി​യി​ൽ ചോ​ദ്യ​ചെ​യ്യ​പ്പെ​ടും. റി​പ്പോ​ർ​ട്ടി​ൽ എ​തി​ർ ക​ക്ഷി​ക​ളു​ടെ മൊ​ഴി​പോ​ലു​മി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ നി​ല​നി​ൽ​ക്കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലെ കു​റ​വും വി​ട​വും പൂ​ർ​ത്തി​യാ​ക്ക​ല​ല്ലാ​തെ വീ​ണ​യു​ടെ മൊ​ഴി​യെ​ടു​ക്ക​ൽ​കൊ​ണ്ട്​ യാ​തൊ​രു കാ​ര്യ​വു​മി​​ല്ലെ​ന്നാ​ണ്​ ​പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​രു പ​ടി കൂ​ടി ക​ട​ന്ന്​ ​ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തെ​ത്തി​യ​തോ​ടെ വീ​ണ്ടും ബി.​ജെ.​പി - സി.​പി.​എം പോ​ര്​ ജ​ന​ത്തെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള പൊ​ടി​​കൈ​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ സ്​​റ്റ​ണ്ടാ​ണെ​ന്നും ഇ​വ​ർ തു​റ​ന്ന​ടി​ക്കു​ന്നു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​ക്ക്​ ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധം ആ​രോ​പി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ്​ സി.​പി.​എം മൊ​ഴി​യെ​ടു​ക്ക​ലി​​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ർ.​എ​സ്.​എ​സു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്ക്​ ബ​ന്ധ​മു​ണ്ടെ​ങ്കി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​യി​ൽ​നി​ന്ന്​ ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യു​ണ്ടാ​കു​മോ എ​ന്നാ​ണ്​ സി.​പി.​എം ചോ​ദ്യം. ക​മ്പ​നി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍ക്ക​ത്തി​ലും പ്ര​ശ്‌​ന​ത്തി​ലും പാ​ര്‍ട്ടി മ​റു​പ​ടി പ​റ​യേ​ണ്ട​തി​ല്ലെ​ന്ന്​ പ്ര​തി​ക​രി​ച്ച സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, വി​ഷ​യ​ത്തി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി​യെ വ​ലി​ച്ചി​ടാ​നു​ള്ള ശ്ര​മം രാ​ഷ്ട്രീ​യ​മാ​ണെ​ന്നും ആ ​നീ​ക്ക​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ന്‍റെ നാ​ൾ​വ​ഴി​ക​ളും ഏ​റ്റെ​ടു​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സ്വ​ഭാ​വ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പ്ര​തി​പ​ക്ഷം ഒ​ത്തു​തീ​ർ​പ്പ്​ ആ​രോ​പ​ണം ക​ടു​പ്പി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ലെ​യും കൊ​ച്ചി​യി​ലെ​യും ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നീ​സ് ഓ​ഫി​സു​ക​ൾ ആ​ദ്യം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് ഇ.​ഡി​യും അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ച് സി.​ബി.​ഐ​യും അ​ന്വേ​ഷി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. പ​​ക്ഷേ, ര​ജി​സ്​​ട്രാ​ർ ഓ​ഫ്​ ക​മ്പ​നീ​സി​ലെ മൂ​ന്ന്​ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രു​ടെ അ​ന്വേ​ഷ​ണ​മാ​ണ്​ കേ​ന്ദ്രം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. കോ​ട​തി ഇ​ട​പെ​ട​ലി​ലാ​ണ്​ പി​ന്നീ​ട്​ മ​റ്റ്​ അ​ന്വേ​ഷ​ണ​ങ്ങ​ൾ വ​ന്ന​ത്. കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​ഉ​ദാ​ര​സ​മീ​പ​നം അ​ടി​വ​ര​യി​ട്ടാ​ണ്​ ഇ​പ്പോ​ഴ​ത്തെ നീ​ക്ക​വും ഒ​ത്തു​തീ​ർ​പ്പാ​യി ​പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ഇ.​ഡി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന്, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ മാ​സ​പ്പ​ടി വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​തോ​ടെ അ​ന്വേ​ഷ​ണം നി​ല​ച്ചു. ഇ​തി​നി​ടെ നി​യ​മ​സ​ഭ​യി​ൽ വി​ഷ​യ​മെ​ത്തി​യ​പ്പോ​ൾ വൈ​കാ​രി​ക​മാ​യാ​ണ്​ മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ച​ത്. 

Tags:    
News Summary - Masappadi controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.