കോഴിക്കോട്: സീറോ മലബാർ സഭയിൽ വർഷങ്ങളായി പിന്തുടർന്നു വരുന്ന ജനാഭിമുഖ കുർബാന രീതി അട്ടിമറിച്ച് പുറംതിരിഞ്ഞുള്ള കുർബാന രീതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് കാത്തലിക് ലേമെൻസ് അസോസിയേഷൻ സമർപ്പിച്ച ഹരജി കോഴിക്കോട് രണ്ടാം മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ മേജർ ആർച് ബിഷപ് മാർ ജോർജ് ആലഞ്ചേരി, താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി എന്നിവർ നവംബർ 17ന് ഹാജരാകണം എന്നാവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.