നായ്ക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കേസെടുത്തു; ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

കോട്ടയം: മുളക്കുളത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗസ്നേഹികളുടെ പരാതി പ്രകാരം വെള്ളൂര്‍ പൊലീസാണ് കേസെടുത്തത്. കുഴിച്ചിട്ട നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു.

മുളക്കുളം പഞ്ചായത്തിൽ 12 തെരുവുനായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നീ ഭാഗങ്ങളിലായാണ് നായ്ക്കളുടെ ജഡം കണ്ടത്. സംഭവത്തിൽ പ്രതിഷേധവുമായി മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. വിഷം നൽകി കൊന്നതാണോയെന്ന സംശയവും ഉയർത്തിയിരുന്നു. അക്രമകാരികളായ നായ്ക്കളെ പ്രതിരോധിക്കുന്നതിനുളള നടപടി സ്വീകരിക്കുന്നതിന് പകരം നിരുപദ്രവകാരികളായ നായ്ക്കളെ കൊന്നൊടുക്കുകയാണെന്നാണ് ഇവരുടെ ആരോപണം.

Tags:    
News Summary - mass death of dogs in mulakkulam case has been registered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.