തൃശൂർ: കോവിഡ് വ്യാപിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റബർ ബോർഡ് പത്ത് ജീവനക്കാരെ സ്ഥലംമാറ്റി. സാങ്കേതിക ജീവനക്കാരായ ഏഴ് അസിസ്റ്റൻറ് െഡവലപ്മെൻറ് ഓഫിസർമാർക്കും രണ്ട് െഡവലപ്മെൻറ് ഓഫിസർമാർക്കും ഒരു റബർ ടാപ്പിങ് ഡെമോൺസ്ട്രേറ്റർക്കുമാണ് സ്ഥലംമാറ്റം.
ഇവരിൽ എട്ടുപേരെ അസമിലേക്കും രണ്ടുപേരെ ത്രിപുരയിലേക്കുമാണ് മാറ്റിയത്. കോവിഡ് ഭീതി ഒഴിയുന്നതുവരെ തുടരാൻ അനുവദിക്കണമെന്ന ജീവനക്കാരുടെ അഭ്യർഥന ചെവിക്കൊള്ളാതെയാണ് റബർ ബോർഡ് സെക്രട്ടറി ഉത്തരവിറക്കിയത്. അസമിൽ 414 പേരും ത്രിപുരയിൽ 173ഉം കോവിഡിനെത്തുടർന്ന് മരിച്ചിട്ടുണ്ട്.
സാധാരണ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒഴിവുള്ള തസ്തികകളിലേക്ക് റബർ ബോർഡിൽ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാറുണ്ട്. അതിൽ ജീവനക്കാർക്ക് എതിർപ്പുമില്ല. എന്നാൽ, കോവിഡ് പടരുന്നതിനാൽ ഇതിനകം രണ്ടുതവണ അധികൃതർക്ക് അപേക്ഷ നൽകിയിരുന്നു.
കോവിഡിെൻറ ആദ്യഘട്ടത്തിൽ ജോലിയിൽ പ്രവേശിക്കാനുള്ള സമയം അധികൃതർ നീട്ടിനൽകി. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്നവർ തിരിച്ചുവന്ന സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാർ ഉടൻ പോയേ തീരൂവെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. അത്യാവശ്യം വേണ്ട ജീവനക്കാരെ മാത്രമേ സ്ഥലം മാറ്റിയിട്ടുള്ളൂവെന്നാണ് സെക്രട്ടറിയുടെ ചുമതലയുള്ള ഡോ. പി. സുധ 'മാധ്യമ'ത്തോട് പറഞ്ഞത്.
ജീവനക്കാരുടെ സംഘനകളുമായും അസോസിയേഷനുകളുമായും സംസാരിച്ചിരുന്നെന്നും അവർ പറഞ്ഞു. കോവിഡ് തുടങ്ങും മുമ്പായിരുന്നു ചർച്ചകളെന്നാണ് യൂനിയൻ നേതൃത്വത്തിെൻറ വിശദീകരണം.അതേസമയം, സ്ഥലംമാറ്റ ഉത്തരവ് ഒരുവിഭാഗത്തെ ഉദ്ദേശിച്ചാണെന്നും മിനിസ്റ്റീരിയൽ ജീവനക്കാർ ഉൾപ്പെടാത്തത് ദുരൂഹമാണെന്നുമാണ് ജീവനക്കാരുടെ ആക്ഷേപം.
ഈ സൗകര്യങ്ങളൊരുക്കും
തൃശൂർ: സ്ഥലംമാറ്റ ഉത്തരവനുസരിച്ച് പോകുന്നവർക്കായി ബോർഡ് ഉറപ്പുനൽകുന്ന സജ്ജീകരണങ്ങൾ- പോകാനുള്ള തീയതി നിശ്ചയിച്ചറിയിച്ചാൽ റബർ ബോർഡ് ആസ്ഥാനം വഴി ഗ്രൂപ് ൈഫ്ലറ്റ് ബുക്ക് ചെയ്യാം. പി.പി.ഇ കിറ്റും അനുബന്ധ സുരക്ഷ സജ്ജീകരണങ്ങളും ഒരുക്കും. അഗർത്തലയിലും ഗുവാഹതിയിലും വിമാനത്താവളത്തിൽനിന്ന് ബോർഡിെൻറ െഗസ്റ്റ് ഹൗസിലേക്ക് എത്തിക്കാൻ ഔദ്യോഗിക വാഹനം. ബോർഡ് െഗസ്റ്റ് ഹൗസിൽ ക്വാറൻറീൻ, ആൻറിജൻ പരിശോധന. ക്വാറൻറീന് ശേഷം ജീവനക്കാെര അതത് ഓഫിസുകളിലെത്തിക്കും. ഗ്രൂപ്പായി പോകാത്തവർക്ക് ഇത്തരം സംവിധാനം കിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.