കാഞ്ഞിരപ്പള്ളി: കേന്ദ്ര സര്‍ക്കാറിനും ക്രൈസ്തവ സഭക്കും ഇടയിലുള്ള പാലമാണ് അല്‍ഫോൻസ് കണ്ണന്താനത്തിെൻറ മന്ത്രിസ്ഥാനമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ. കേന്ദ്ര സര്‍ക്കാറുമായി നല്ല ബന്ധത്തിലേക്ക് വരാനുള്ള സാഹചര്യമാണ് കണ്ണന്താനത്തിെൻറ മന്ത്രിപദവിയിലൂടെ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലക്കല്‍ എക്യുമെനിക്കല്‍ ബിഷപ്സ് കൗണ്‍സിലിെൻറ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിക്കും ബി.ജെ.പി നേതാക്കള്‍ക്കും അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നല്കിയ സൗഹൃദ വിരുന്നിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിഷപ്. കസ്തൂരിരംഗന്‍ വിഷയം, കാര്‍ഷിക വിളകളുടെ വിലയിടിവ് ഈ രംഗത്തൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ടൂറിസത്തിന് വളരയേറെ സാധ്യതയുള്ള കേരളത്തെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭ അർപ്പിക്കുന്ന വിശ്വാസം അർഹിക്കുന്ന ഗൗരവത്തിലാണ് ബി.ജെ.പി കാണുന്നതെന്ന് സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. സഭയുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവക്ക് പരിഹാരം കണ്ടെത്താൻ ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.