സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ അപകീർത്തി കേസുമായി കുഴൽനാടന്‍റെ നിയമസ്ഥാപനം; 2.5 കോടി നഷ്ടപരിഹാരം

കൊച്ചി: കള്ളപ്പണ ഇടപാട് ആരോപണത്തിൽ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനനെതിരെ അപകീർത്തി കേസുമായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്‍റെ നിയമസ്ഥാപനം. 2.50 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കുഴൽനാടന്‍ പങ്കാളിയായ 'കെ.എം.എൻ.പി ലോ' കേസ് നൽകിയിട്ടുള്ളത്.

നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ 2.50 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സുപ്രീംകോടതി അഭിഭാഷകൻ വഴി നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയനെതിരെ മാത്യു കുഴൽനാടൻ രംഗത്ത് വന്നതിന് പിന്നാലെ എറണാകുളത്ത് വാർത്താസമ്മേളനം വിളിച്ച് സി.എൻ മോഹനൻ പ്രത്യാരോപണം നടത്തിയിരുന്നു. ഈ വാർത്താസമ്മേളനത്തിലാണ് കുഴൽനാടന്‍ പങ്കാളിയായ 'കെ.എം.എൻ.പി ലോ' എന്ന സ്ഥാപനത്തിന് കള്ളപ്പണ ഇടപാടുണ്ടെന്ന് ആരോപണം ഉന്നയിച്ചത്.

സി.എൻ മോഹനൻ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ്'കെ.എം.എൻ.പി ലോ'യുടെ നിലപാട്. കള്ളപ്പണ ഇടപാടില്ലെന്നും സ്ഥാപനത്തിന് ദുബൈയിൽ ഓഫീസ് ഇല്ലെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Mathew Kuzhalnadan Law Firm files defamation case against CPM District Secretary CN Mohanan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.