മൂന്നാർ: കാട്ടാനകളുടെ സഞ്ചാരപഥം അടച്ച് കന്നുകാലി വികസന ബോർഡ് അധികൃതർ മാട്ടുപ്പെട്ടിയിൽ സ്ഥാപിച്ച മുള്ളുവേലി ‘മാധ്യമം’ വാർത്തയെത്തുടർന്ന് വന്യജീവി വകുപ്പ് ഇടപെട്ട് നീക്കി.
കാട്ടാനകളുടെ വിഹാരമേഖലയിൽ ആനത്താരയെന്ന് വന്യജീവി വകുപ്പ് ബോർഡ് സ്ഥാപിച്ചിടത്താണ് മുള്ളുവേലി െകട്ടിയടച്ചത്. കാട്ടാനകളുടെ വഴിമുടക്കി വേലി സ്ഥാപിച്ച നടപടിക്ക് കന്നുകാലി വികസന ബോർഡിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല.
കന്നുകാലി സംരക്ഷണത്തിനും സന്ദർശകർ റോഡിൽനിന്ന് ആനകൾക്ക് സമീപത്തേക്ക് പോകുന്നത് തടയുന്നതിനുമാണ് വേലി എന്നായിരുന്നു ന്യായം. അനിവാര്യ സാഹചര്യമുണ്ടെങ്കിൽതന്നെ വേലികെട്ടാൻ അധികാരം വനം-വന്യജീവി വകുപ്പിനാണെന്നത് തള്ളിയായിരുന്നു ഇത്. മാട്ടുപ്പെട്ടി ജലാശയം നീന്തിവരുന്ന കാട്ടാനകൾ മൂന്നാർ-ടോപ്പ് സ്റ്റേഷൻ റോഡ് മറികടന്ന് അരുവിക്കാട് ഭാഗത്തേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു. ഇതിൽ കെ.എൽ.ഡി ബോർഡിെൻറ നിയന്ത്രണത്തിലെ റോഡിെൻറ മുകൾഭാഗത്ത് നേരത്തേ വൈദ്യുതി വേലിയുണ്ട്. ഇത് ആനകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ‘മാധ്യമം’ റിപ്പോർട്ടിനെത്തുടർന്ന് മൂന്നാർ എൻവയൺമെൻറൽ ആൻഡ് വൈൽഡ് ലൈഫ് സൊസൈറ്റി അധികൃതരെ സമീപിച്ചതോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ നിർദേശപ്രകാരം വനം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കെ.എൽ.ഡി ബോർഡ് ഉദ്യോഗസ്ഥർ ബോർഡ് നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.