മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകളും തുറക്കും

മാട്ടുപ്പെട്ടി: മാട്ടുപ്പെട്ടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന് 4 മണിക്ക് തുറക്കും. 70 സെ.മീറ്റർ വരെതുറന്ന് പരമാവധി 112 ക്യൂമെക്‌സ്‌ വരെയാകും ജലം ഒഴുക്കിവിടുക. മുതിരപ്പുഴ, മൂന്നാർ, കല്ലാർകുട്ടി , ലോവർപെരിയാർ മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം . ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാമിന്റെ 3 ഷട്ടറുകൾ കൂടെ തുറന്നു.


80 സെ.മീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരും ജാഗ്രതപുലത്തണമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ 60 സെ.മീറ്റർ ഉയർത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാലാണ് 80 ഉയർത്തിയത്.


അണക്കെട്ടിന്റെ 2,3,4 ഷട്ടറുകളാണ് തുറന്നത്. 150 ക്യുമക്‌സ് ജലം അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. 2385.45 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിൽ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . 

Tags:    
News Summary - mattupettydamopenedtoday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.