മംഗളൂരു: മംഗളൂരു റെയിൽവേ സ്റ്റേഷനിൽ മാവേലി എക്സ്പ്രസിനെ കാത്തിരുന്നവർ ചൊവ്വാഴ്ച ഞെട്ടി. മാവേലിയുടെ സ മയത്ത് സ്വർണനിറത്തിൽ വർണക്കടലാസിൽ പൊതിെഞ്ഞത്തിയ ട്രെയിൻ കണ്ട് കാത്തിരുന്നവർ കരുതിയത് രാജധാനിയോ മറ്റേ ാ സമയംതെറ്റി വരുന്നതായിരിക്കുമെന്നാണ്. യാത്രക്കാരുടെ ആശയക്കുഴപ്പംകണ്ട് സ്റ്റേഷൻ മാസ്റ്റർ പ്ലാറ്റ്ഫോമിലിറങ്ങി പ്രത്യേകം പറഞ്ഞു, ‘വരുന്നത് മേവലിയാണ്’. അപ്പോഴാണ് യാത്രക്കാർക്ക് കയറാൻ ധൈര്യം വന്നത്.
രാജ്യത്ത് ‘ഉത്കൃഷ്ട കോച്ചുകൾ’ അനുവദിച്ചതിൽ ഒന്നാണ് മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്. പാലക്കാട് ഡിവിഷെൻറ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പദവിയിൽ ഒരു വണ്ടിയോടുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നിസാമുദ്ദീൻ എക്സ്പ്രസിനും ഇൗ പദവി ലഭിച്ചിട്ടുണ്ട്. രാജ്യത്ത് 140 ട്രെയിനുകളാണ് നവീകരിച്ചത്. 2020 ആകുമ്പാഴേക്കും 640 റെയ്ക്കുകൾ (കോച്ചുകളുടെ ശൃംഖല) ഇങ്ങനെ ഉത്കൃഷ്ടപദവിയിലെത്തും.
പായലും പൂപ്പലും പിടിക്കാത്ത യുറിതോൺ പെയിൻറിങ് ആണ് കോച്ചിെൻറ പ്രത്യേകത. എ.സി കോച്ചിൽ അകത്തേക്കുമാത്രം തുറക്കാവുന്ന വാതിൽ ഇനിമുതൽ പുറത്തേക്കും തുറക്കാം. വാഷ് ബേസിൻ ഉപയോഗിച്ചാലും നനവുണ്ടാവില്ല. ഹൈഡ്രോളിക് പെയിൻറാണ് ഉപയോഗിച്ചിരിക്കുന്നത്. കോച്ചുകളിൽ എൽ.ഇ.ഡി ബൾബുകൾ. ബാത്റൂമിൽനിന്ന് പുറത്തേക്ക് ദുർഗന്ധമുണ്ടാകില്ല. സീനിയർ സെക്ഷൻ എൻജിനീയർമാരായ പി.എസ്. വിനോദ്, പ്രവീൺകുമാർ എന്നിവരാണ് നവീകരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.