തിരുവനന്തപുരം: കോവിഡ് വ്യാപകമാകുന്ന പശ്ചാത്തലത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ ആധുനിക ഗ്യാസ് ശ്മശാനം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രെൻറ പോസ്റ്റ്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു.
വികസന നേട്ടമെന്നോണം അവതിപ്പിച്ചാണ് ഫേസ്ബുക്കിൽ ചിത്രങ്ങളടക്കം പോസ്റ്റിട്ടത്.
പോസ്റ്റിെൻറ പൂർണ രൂപം
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിച്ച ഗ്യാസ് ശ്മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തി കവാടത്തിൽ വൈദ്യൂതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്ക്കാരത്തിനായി ഉള്ളത്.
2020 ലെ കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷെൻറ മുടവൻമുകൾ വാർഡിൽ നിന്ന് സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചാണ് കൗൺസിലറാകുന്നതും മേയറാകുന്നതും. 21ാം വയസിൽ മേയറായതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവിയും ആര്യക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.