മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം: ബസിലെ വേ​ഗപ്പൂട്ടും ജി.പി.എസും പ്രവര്‍ത്തനരഹിതമെന്ന് മോട്ടോർവാഹന വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തലുമായി മോട്ടോർ വാഹന വകുപ്പ്. പൊലീസ് നിർദേശ പ്രകാരം മോട്ടോർവാ​ഹന വകുപ്പ് ബസിൽ നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തൽ. യദു ഓടിച്ച ബസിൻ്റെ സ്പീഡ് ഗവണറും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി.രണ്ട് മാസമായി ബസിന്റെ വേ​ഗപ്പൂട്ട് ഇളക്കിയിട്ടിരിക്കുകയാണ്. ജി.പി.എസ് മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നും മോട്ടോർവാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

Tags:    
News Summary - Mayor - KSRTC driver dispute: Speedometer and GPS in the bus are not working, says Motor Vehicles Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.