മേയർ രാജിവെക്കില്ല, പ്രതിപക്ഷ പ്രതിഷേധം തുടരട്ടെ -സി.പി.എം

കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മേയർ രാജിവെക്കില്ലെന്നും പ്രതിപക്ഷ സംഘടനകൾക്ക് പ്രതിഷേധം തുടരാമെന്നും എം.വി ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, മേയർ ആര്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. ജബി മേത്തർ എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ബി.ജെ.പിയും പ്രതിഷേധം തുടരുകയാണ്. 

Tags:    
News Summary - Mayor will not resign, let opposition protest continue -C.P.M

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.