പരപ്പനങ്ങാടി: 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ. കണ്ണമംഗലം വില്ലേജ് എടക്കാപറമ്പിലെ പി.കെ. ഉബൈദി(33)നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻപിള്ളയും സംഘവും ചേർന്ന് പിടികൂടിയത്.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്ക്വാഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ടുവന്ന ലഹരിവസ്തു പിടികൂടിയത്. കൂട്ടാളികൾക്കായി പരിശോധന തുടരുകയാണെന്ന് സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കൂട്ടാളികളെ വരുംദിവസങ്ങളിൽ പിടികൂടാനാകുമെന്നും സി.ഐ അറിയിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രിവന്റീവ് ഓഫിസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, എക്സൈസ് ഷാഡോ അംഗങ്ങളായ അഖിൽദാസ്, സച്ചിൻ, സിന്ധു പട്ടേരിവീട്ടിൽ, ഡ്രൈവർ അഭിലാഷ് എന്നിവരും പങ്കാളികളായി. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.