അരീക്കോട്: യുവതിയിൽനിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ മൂന്ന് കൂട്ടുപ്രതികൾകൂടി പിടിയിൽ. കോഴിക്കോട് പുതുപ്പാടി സ്വദേശി പിലാച്ചേരി മീത്തൽ വീട്ടിൽ അജ്മൽ (23), അങ്ങാടിപ്പുറം സ്വദേശി ഒടുപറമ്പൻ അജ്മൽ (36), കൊളത്തൂർ സ്വദേശി കറുപറമ്പത്ത് മുഹമ്മദ് ഷഫീഖ് (35) എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി. സിജിത്ത് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ചേളന്നൂർ പയ്യാടിത്താഴം സ്വദേശി പറക്കുന്നത്ത് വീട്ടിൽ ജിക്സി രാജിനെ കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്നെത്തിയ ടൂറിസ്റ്റ് ബസിൽവെച്ച് എട്ടു ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ജിക്സി രാജിൽനിന്നാണ് ബംഗളൂരു കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് അന്വേഷണസംഘം ബംഗളൂരുവിൽ ഇവരുടെ കേന്ദ്രത്തിലെത്തിയാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശി അജ്മൽ നിരവധി മോഷണക്കേസിലെ പ്രതിയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
ജില്ല പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈ.എസ്.പി ഷിബുവിന്റെ നിർദേശപ്രകാരം അരീക്കോട് ഇൻസ്പെക്ടർ വി. സിജിത്ത്, സബ് ഇൻസ്പെക്ടർ നവീൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അനീഷ്, എ.എസ്.ഐ സ്വയംപ്രഭ, എസ്.സി.പി.ഒമാരായ ഷിജു, സനൂപ് ഉൾപ്പെടെയുള്ളവരും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.