കൊച്ചി: രാഹുൽ ഇൗശ്വറിനെതിരായ മീടു ആരോപണങ്ങൾ തള്ളി കുടുംബം. കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇൗശ്വറിെൻറ ഭാര്യ ദീപ, മാതാവ് മല്ലിക നമ്പൂതിരി, മുത്തശ്ശി ദേവകി അന്തർജനം എന്നിവർ ആരോപണങ്ങൾ തള്ളി രംഗത്തെത്തിയത്.
തനിക്കെതിരായ ലൈംഗികാരോപണങ്ങൾ വ്യാജമാണെന്നും അത് ശബരിമല ഭക്തർക്കെതിരെയുള്ള തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയാണെന്നും രാഹുൽ ഇൗശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മീടു പ്രസ്ഥാനത്തോട് വിയോജിപ്പോടുകൂടി തന്നെ ആദരവുണ്ട്. എന്നാൽ ഒരാളെ രാഷ്ട്രീയമായും സാമൂഹികമായും തേജോവധം ചെയ്യാൻ അത് ദുരുപയോഗം ചെയ്യുന്നത് തരംതാണ പവർത്തിയാണെന്നും ആരോപണങ്ങൾ തള്ളുന്നുവെന്നും രാഹുൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ അറസ്റ്റിലായിരിക്കുന്ന 3500 പേരിൽ ബഹുഭൂരിപഷവും സാധാരണക്കാരായ ഭക്തരാണ്. ഇത്തരത്തിലുള്ള അവസ്ഥയെ അടിയന്തരാവസ്ഥയോട് ഉപമിച്ചതിൽ തെറ്റില്ല. ജയിലിൽ കഴിയുന്നവർക്ക് തന്നാലാവും വിധം നിയമ സഹായം ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെതിരെ ആരോപണം ഉന്നയിച്ച യുവതി പീഡനശ്രമം നടന്നുവെന്ന് പറയുന്നതിനും രണ്ട് വർഷം മുമ്പ് തനിക്ക് രാഹുൽ ഇൗശ്വറിനെ അറിയാമെന്നും അന്ന് ആ വീട്ടിൽ മുത്തശ്ശിയും അമ്മയും ബന്ധുവും ജോലിക്കാരുമുൾപ്പെടെ ഉള്ളവർ ഉണ്ടായിരുന്നുവെന്നും ദീപ പ്രസ്താവനയിൽ വ്യക്തമാക്കി.
മീ ടു കാമ്പയിനോട് തനിക്ക് ബഹുമാനമാണുള്ളതെന്നും എന്നാൽ നിരപരാധികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. ഇത്തരം വ്യാജ ആരോപണങ്ങളും കള്ള പരാതികളും മീ ടുവിെൻറ വിശ്വാസ്യത നശിപ്പിക്കും. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് വ്യക്തി ഹത്യ ചെയ്യുന്നത് ശരിയല്ല. രാഹുലിന് എല്ലാ കാര്യങ്ങളും പൂർണ വിശ്വാസ പിന്തുണ നൽകുന്നു. രാഹുൽ നല്ല കുടുംബനാഥനും സുഹൃത്തുമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ തള്ളികളയുന്നുവെന്നും ദീപ പ്രസ്താവനയിലൂടെ അറിയിച്ചു.
ഏറ്റവും കൂടുതൽ കാലം ശബരിമലയിൽ മേൽശാന്തിയായി അയ്യപ്പനെ പൂജിച്ച കണ്ഠരര് മഹേശ്വരുടെ പൗത്രനാണ് രാഹുൽ ഇൗശ്വറെന്നും ശബരിമല വിഷയത്തിൽ താൻ രാഹുലിനൊപ്പം നിൽക്കുമെന്നും മുത്തശ്ശി ദേവകി അന്തർജനം പറഞ്ഞു. രാഹുലിന് താഴ്മൺ തന്ത്രി കുടുംബവുമായി ബന്ധമില്ലെന്ന ആരോപണങ്ങൾക്ക് മറുപടിയുകയായിരുന്നു ദേവകി അന്തർജനവും മല്ലിക നമ്പൂതിരിയും. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.