കൊച്ചി: മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക) സംഘടിപ്പിച്ച അവകാശ സംരക്ഷണ സംഗമം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദ്യോഗ രംഗത്ത് പിന്നാക്കം പോയ ജനവിഭാഗത്തോടും ന്യൂനപക്ഷങ്ങളോടും നിഷേധാത്മകമായ സമീപനമാണ് ഇടതു സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡ് നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മതവിശ്വാസികളെ വേദനിപ്പിക്കുന്ന നിലപാടാണ് സർക്കാറിേൻറത്. തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷ. ഉദ്യോഗ സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ന്യൂനപക്ഷങ്ങളോട് നീതിപൂർവമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മെക്ക സംസ്ഥാന പ്രസിഡൻറ് പ്രഫ. ഇ.അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു.
'സച്ചാർ-പാലോളി കമീഷൻ ശിപാർശകൾ ഒന്നര പതിറ്റാണ്ടാവുമ്പോൾ ഇന്ത്യൻ മുസ്ലിംകളുടെ അവസ്ഥ' എന്ന വിഷയത്തെക്കുറിച്ച് ഇ.എം അബ്ദുറഹ്മാൻ, 'കേരള മുസ്ലിംകൾ എന്ത് നേടി' എന്ന വിഷയത്തിൽ ഡോ.പി നസീർ എന്നിവർ വിഷയമവതരിപ്പിച്ചു. മുസ്ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ ടി.എ. അഹമ്മദ് കബീർ, വിവിധ സംഘടന നേതാക്കളായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വി.എച്ച്. അലിയാർ കാസിമി, എം.സലാഹുദ്ദീൻ മദനി, നാസർ ബാഖവി, എം.കെ. അബൂബക്കർ ഫാറൂഖി, എം.എം. അഷ്റഫ്, പി.കെ. അബൂബക്കർ, മെക്ക ദേശീയ സെക്രട്ടറി എ.എസ്.എ റസാഖ്, സംസ്ഥാന സെക്രട്ടറിമാരായ കെ.എം. അബ്ദുൽ കരീം, എ.ഐ മുബീൻ, സംസ്ഥാന ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ്, എം.എ. ലത്തീഫ്, ടി.എസ് അസീസ്, ജില്ല സെക്രട്ടറി യൂനുസ് കൊച്ചങ്ങാടി, അബ്ദുൽ ഖാദർ പറവൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അലി സ്വാഗതവും കെ.എം. സലിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.