കോഴിക്കോട്: കൂടത്തായ് കേസിന്‍റെ വിചാരണയിൽ കോടതി വളപ്പില്‍ മാധ്യമങ്ങൾക്ക് വിലക്ക്. ബൂധനാഴ്ച മുതൽ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഒന്നാം പ്രതി ജോളിയുടെ പരാതിയിലാണ് വിചാരണ കോടതി ഉത്തരവ്.ദൃശ്യമാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ഹനിക്കുന്നുവെന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്.
ഇതിനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ പരാതി പരിഗണിക്കവെയാണ് കൂടത്തായ് കേസിന്‍റെ വിചാരണാ വേളയിൽ കോടതി വളപ്പിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. കേസിന്റെ വിചാരണ ചൊവ്വാഴ്ച മുതലാണ് ആരംഭിച്ചത്.
കേസിൽ സാക്ഷി വിസ്താരം തുടങ്ങി. ഒന്നാം സാക്ഷി രഞ്ജി തോമസിനെയാണ് ആദ്യ ദിവസം വിസ്തരിച്ചത്. ഇതിനിടെയാണ് ജോളി പരാതിയായി ഇക്കാര്യം കോടതിയെ അറിയിച്ചത്. നിലവിൽ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. മെയ് 18വരെ തുടർച്ചയായി സാക്ഷി വിസ്താരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.