രാഹുൽ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: മാധ്യമങ്ങൾ ജാഗ്രത പാലിക്കണം -യുവജന കമീഷൻ

പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അതിജീവിതക്കെതിരെ പ്രതിയും കുടുംബവും ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ അമിത താൽപര്യത്തോടെ വാർത്തയാക്കുന്നതും അതിജീവിതയുടെ അന്തസ്സിന് കളങ്കം ചാർത്തുന്ന രീതിയിലുള്ള പ്രയോഗങ്ങൾ നിരന്തരം സംപ്രേഷണം ചെയ്യുന്നതും മര്യാദകേടാണെന്ന് സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം. ഷാജർ.

യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിജീവിതക്ക് നീതി ലഭിക്കാനുള്ള നിയമപരമായ എല്ലാ കാര്യങ്ങളിലും കമീഷന്‍റെ പിന്തുണയും സഹായവുമുണ്ടാകും. സ്ത്രീധനത്തിനെതിരെ യുവത ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കമീഷൻ അംഗം അബേഷ് അലോഷ്യസ്, യുവജന ക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ എ.ആർ. രഞ്ജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്ന്

മകൻ രാഹുൽ രാജ്യം വിട്ടതായി അറിയില്ലെന്ന് രാഹുലിന്‍റെ അമ്മ. മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നെന്നും സംഭവിച്ചതിൽ വിഷമമുണ്ടെന്നും അമ്മ ഉഷ പറഞ്ഞു. വിവാഹം ചെയ്ത യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ഉഷ പറഞ്ഞു.

Tags:    
News Summary - Media should be careful in pantheerankavu, domestic violence case -Youth Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.