മീഡിയവൺ മിഡിൽ ഈസ്റ്റ് ബിസിനസ് അവാർഡ് വിതരണം ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ ഭാവിയെക്കുറിച്ചും നിക്ഷേപ സാധ്യതകളെക്കുറിച്ചും മനസ്സ് തുറന്ന് പ്രവാസി വ്യവസായികൾ. മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റിന്‍റെ ഭാഗമായാണ് പ്രവാസി പ്രതിഭകൾ പുത്തൻ ആശയങ്ങൾ പങ്കുവെച്ചത്. കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കരുത്തുപകർന്ന 14 പ്രവാസി വ്യവസായികൾക്ക് മീഡിയവണിന്റെ ബിസിനസ് എക്സലൻസ് അവാർഡും ചടങ്ങിൽ സമ്മാനിച്ചു. ഫ്യൂച്ചർ സമ്മിറ്റ് ഉദ്ഘാടനവും പുരസ്കാര വിതരണവും മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. മന്ത്രി പി. രാജീവ് ഓൺലൈനിൽ സംസാരിച്ചു.

സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട് ലൈഫ് ടൈം അച്ചീവ്മെന്റിന് അർഹനായി. സസ്റ്റയ്നബിലിറ്റി ലീഡർഷിപ് അവാർഡിന് ഹോട്ട്പാക്ക് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ, മിഡിൽ ഈസ്റ്റ് യങ് ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡിന് ജോയ് ആലുക്കാസ് മാനേജിങ് ഡയറക്ടർ ജോൺ പോൾ ആലുക്കാസ് എന്നിവരെ തെരഞ്ഞെടുത്തു. സോഷ്യൽ എന്‍റർപ്രണർ പുരസ്കാരത്തിന് റിയാദ് വില്ല കോൺട്രാക്ടിങ് കമ്പനി ചെയർമാൻ ഡോ. എൻ.കെ. സൂരജും എമർജിങ് എന്‍റർപ്രണർ അവാർഡിന് അലാംകോ കമ്പനി മാനേജിങ് ഡയറക്ടർ ഷാനവാസ് ഷെരീഫും അർഹരായി. വിവിധ മേഖലകളിൽ ബിസിനസ് എക്സലൻസ് അവാർഡ് നേടിയവർ: കലന്തൂർ ഗ്രൂപ് സ്ഥാപകൻ കലന്തൂർ (കൺസ്ട്രക്ഷൻ ആൻഡ് ഇന്‍റീരിയർ ഫിറ്റ് ഔട്ട് വിഭാഗം), അറബ് കൺസൾട്ട് ഹൗസ് സ്ഥാപകൻ നജീബ് മുസ്‍ലിയാരകത്ത് (കൺസൾട്ടിങ് ആൻഡ് ബിസിനസ് സെറ്റപ്പ്), എച്ച്.ഡബ്ല്യു ഗ്യാസ് ആൻഡ് എനർജി മാനേജിങ് പാർട്ണർമാരായ ഹനീഫ അബ്ദുൽ മനാഫ്, മുഹമ്മദ് ഹനീഫ (ഓയിൽ ആൻഡ് ഗ്യാസ്), നഹ്‍ല അൽ വാദി മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് കല്ലാച്ചി (ഹോൾസെയിൽ ട്രെയിഡിങ്), ക്ലൗഡ് മീ ഐ.ടി സൊലൂഷൻസ് മാനേജിങ് ഡയറക്ടർ ഫൈസൽ മങ്ങാട് (ഐ.ടി ആൻഡ് സോഫ്റ്റ്‍വെയർ), ചിക്കറ്റ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ അബൂബക്കർ (ഫുഡ് ആൻഡ് ബീവറേജസ്), ജെനയ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ജെസ്‍ലീം മീത്തൽ (ലോജിസ്റ്റിക്സ്), അൽ ഹാസ്മി ട്രേഡിങ് കമ്പനി സി.ഇ.ഒ അബ്ദുൽ ഗഫൂർ (എക്യുപ്മെന്റ് ആൻഡ് മെഷീനറി), ബ്രീസ് എയർകണ്ടീഷനിങ് സ്ഥാപകൻ റിയാസ് കെ.എം (എച്ച്.വി.എ.സി ഇൻഡസ്ട്രി).

ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ്, മീഡിയവൺ സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ പ്രമോദ് രാമൻ, അസോസിയറ്റ് കോഓഡിനേറ്റിങ് എഡിറ്റർ നിഷാദ് റാവുത്തർ, മിഡിൽ ഈസ്റ്റ് ഓപറേഷൻ ജനറൽ മാനേജർ സവാബ് അലി, മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - MediaOne Middle East Business Awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.