തിരുവനന്തപുരം: മെഡിക്കൽ കോഴ്സുകളുടെ ഫീസ് സംബന്ധിച്ച് സംസ്ഥാന സർക്കാറുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റ് അസോസിയേഷൻ. സർക്കാരുമായി ഒപ്പുവെച്ച കരാറിലെ ഫീസ് നിരക്കുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അസോസിയേഷൻ പ്രസിഡന്‍റ് കൃഷ്ണകുമാർ പറഞ്ഞു.
കോളജുകളെ ബാധിക്കുന്ന മറ്റ് വിഷയങ്ങളിലാണ് സർക്കാറുമായി ചർച്ച നടക്കുക. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചർച്ചകൾക്ക് ശേഷം പറയാമെന്നും കൃഷ്ണകുമാർ മാധ്യമങ്ങളെ അറിയിച്ചു.
ഫീസ് നിരക്കിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാറിന് മുമ്പാകെ ഒരു നിർദേശവും വെക്കേണ്ടെന്നാണ് അസോസിയേഷൻ യോഗത്തിലുണ്ടായ ആവശ്യം. സർക്കാറിന്‍റെ നിലപാട് ആദ്യം അറിയട്ടെയെന്നും അതിന് ശേഷം ഫീസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.