മെഡിക്കൽ കോളജ് ഹോസ്റ്റൽ: ആൺ, പെൺ വ്യത്യാസമില്ലാതെ ഉത്തരവിറക്കിയെന്ന് സർക്കാർ

കൊ​ച്ചി: മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലു​ക​ളി​ൽ ആ​ൺ, പെ​ൺ വ്യ​ത്യാ​സ​മി​ല്ലാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ബാ​ധ​ക​മാ​ക്കി പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന് സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ.

കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്​ വ​നി​ത ഹോ​സ്റ്റ​ലി​ലെ നി​യ​ന്ത്ര​ണം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. രാ​ത്രി 9.30ന്​ ​ശേ​ഷം പു​റ​ത്തു​പോ​കു​ന്ന​ത്​ വി​ല​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ അ​ഞ്ച്​ വി​ദ്യാ​ർ​ഥി​നി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ്​ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. തു​ട​ർ​ന്ന്​ ഹ​ര​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

ആ​ൺ, പെ​ൺ ഭേ​ദ​മി​ല്ലാ​തെ നി​യ​മം ബാ​ധ​ക​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടി ശ​രി​യാ​യ നി​ല​പാ​ടാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഉ​ത്ത​ര​വ്​ പ​രി​ശോ​ധി​ച്ച്​ നി​ല​പാ​ട്​ അ​റി​യി​ക്കാ​ൻ വ​നി​ത ക​മീ​ഷ​നോ​ട്​ നി​ർ​ദേ​ശി​ച്ചു.

പു​തി​യ ഉ​ത്ത​ര​വി​ൽ രാ​ത്രി 9.30വ​രെ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​റ​ത്തു​പോ​കു​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത ഇ​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Medical College Hostel: Government issued order without distinction between male and female

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.