വടക്കാഞ്ചേരി: തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവ് സംഭവിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് നൽകിയ ചികിത്സയിലാണ് പിഴവുണ്ടായതെന്നും ഇതുസംബന്ധിച്ച് സൂപ്രണ്ടിന് പരാതി നൽകിയതായും കണ്ടംമാട്ടിൽ അനീഷ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ച് 30നായിരുന്നു അപകടമുണ്ടായത്. അനീഷ് സഹോദരീഭർത്താവ് എടപ്പാൾകാഞ്ഞിര പറമ്പിൽ പ്രവീണുമായി (50) സഞ്ചരിക്കവെ പാർളിക്കാട് വാഹനം നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സഹോദരീഭർത്താവിനെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ, അനീഷും സഹായികളും എത്തുന്നതുവരെ ചികിത്സ നൽകാതെ കിടത്തിയത്രെ.
പിന്നീട് ഫുൾ ബോഡി എക്സ്റേ, സി.ടി സ്കാൻ, മറ്റു ടെസ്റ്റുകൾ എന്നിവയെടുത്തശേഷം രോഗിയുടെ ഒരു കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളില്ലാത്തതിനാൽ അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാമെന്നുമുള്ള തെറ്റായ വിവരങ്ങളാണ് ഡ്യൂട്ടി ഡോക്ടർ നൽകിയതെന്ന് പരാതിയിൽ പറയുന്നു.
വകുപ്പുതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട അനീഷ് കോടതിയിൽ കേസ് ഫയൽ ചെയ്യാനും ആലോചിക്കുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.