മെ​ഡി​ക്ക​ൽ വി​വാ​ദം: മന്ത്രി ശൈലജക്ക്​ ക്ലീൻചിറ്റ്​ 

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ റീ ​ഇ​ംേ​ബ​ഴ്​​സ്​​മ​​െൻറ്​ വി​വാ​ദ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്ക്​ വി​ജി​ല​ൻ​സി​​​െൻറ ക്ലീ​ൻ​ചി​റ്റ്. മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വി​​​െൻറ പേ​രി​ൽ ചി​കി​ത്സ ​െച​ല​വ് എ​ഴു​തി​യെ​ടു​ത്ത​തി​ൽ തെ​റ്റി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ആ​ശ്രി​ത​രു​ടെ ചി​കി​ത്സ ആ​നു​കൂ​ല്യം സ​ർ​വി​സി​ൽ​നി​ന്ന്​ വി​ര​മി​ച്ച​വ​ർ കൈ​പ്പ​റ്റു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളും കോ​ട​തി​യി​ൽ വി​ജി​ല​ൻ​സ് ഹാ​ജ​രാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച്​ 1993, 2004 വ​ർ​ഷ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​റി​​​െൻറ ഹാ​ൻ​ഡ്ബു​ക്ക്​ എ​ന്നി​വ​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ടി​നൊ​പ്പം സ​മ​ർ​പ്പി​ച്ച​ത്. 

എ​ന്നാ​ൽ, ഇ​ത്ത​രം ഉ​ത്ത​ര​വു​ക​ൾ രാ​ഷ്​​ട്രീ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും ഇ​തി​ൽ വി​ശ​ദ​മാ​യ വാ​ദം പ​റ​യാ​ൻ സ​മ​യം വേ​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ര​നാ​യ ബി.​ജെ.​പി ദേ​ശി​യ നി​ർ​വാ​ഹ​ക​സ​മ​തി അം​ഗ​ം വി. ​മു​ര​ളീ​ധ​ര​​​െൻറ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് ഈ ​മാ​സം 26ലേ​ക്ക് മാ​റ്റി. 

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്‌​ത​ത്‌. മ​ന്ത്രി​യു​ടെ ഭ​ർ​ത്താ​വും ക​ണ്ണൂ​ർ മ​ട്ട​ന്നൂ​ർ മു​നി​സി​പ്പാ​ലി​റ്റി മു​ൻ ചെ​യ​ർ​മാ​നും മ​ട്ട​ന്നൂ​ർ സ​ർ​ക്കാ​ർ എ​ൽ.​പി സ്കൂ​ൾ മു​ൻ ഹെ​ഡ്മാ​സ്​​റ്റ​റു​മാ​യ കെ.​കെ. ഭാ​സ്ക​ര​​​െൻറ ചി​കി​ത്സ​ക്കാ​യി ​െച​ല​വാ​യ 1,80,088 രൂ​പ അ​ന​ധി​കൃ​ത​മാ​യി എ​ഴു​തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം.

Tags:    
News Summary - Medical Reimbursement Scam: Clean Chit to Health Minister KK Shylaja -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.