കോട്ടയം/പാലാ: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്ട്രേറ്റ് കോടതി രണ്ടുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മൂന്നുദിവസം ആവശ്യപ്പെെട്ടങ്കിലും അന്വേഷണസംഘത്തിെൻറ അപേക്ഷയില്‍ രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
കുറവിലങ്ങാട് മഠത്തിലടക്കം ബിഷപ്പുമായി തെളിവെടുക്കേണ്ടതിനാൽ രണ്ടുദിവസം പോരെന്നായിരുന്നു അേന്വഷണസംഘത്തിെൻറ നിലപാട്. എന്നാൽ, പൊലീസ് ആവശ്യപ്പെട്ടപ്പോഴെല്ലാം ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്നും ജലന്ധറിലെ രൂപത ആസ്ഥാനത്ത് ഏഴ് മണിക്കൂറും തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഒാഫിസിൽ മൂന്നുദിവസം തുടർച്ചയായും ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതിനാൽ ജാമ്യം അനുവദിക്കണമെന്നും ബിഷപ്പിെൻറ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും തെൻറ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് പരിശോധനക്കായി എടുത്തുവെന്നും ഫ്രാങ്കോ മുളയ്ക്കലും കോടതിയില്‍ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഫ്രാേങ്കാെയ രാവിലെ 10.30ഒാടെ േകാട്ടയം പൊലീസ് ക്ലബിൽ കൊണ്ടുവന്നശേഷം 12.20നാണ് പാലാ കോടതിയിലേക്ക് കൊണ്ടുപോയത്. ഉച്ചക്ക് 1.10ന് കോടതിയിൽ എത്തിച്ചു. പ്രാഥമിക വാദം കേട്ടശേഷം വിധിപറയാൻ ഉച്ചക്ക് 2.30ന് കോടതി ചേര്‍ന്നയുടന്‍ ഫ്രാങ്കോ മുളയ്ക്കലിനെ തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ പൊലീസ് കസ്റ്റഡിയില്‍ വിടുന്നുവെന്നും ജാമ്യാപേക്ഷ തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് കോടതി പ്രതികരിച്ചതുമില്ല. കോടതിയില്‍നിന്ന് ഫ്രാേങ്കായെ വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച് ലൈംഗികശേഷി പരിശോധനയും ഡി.എൻ.എ െടസ്റ്റിനായി രക്തവും നൽകിയ ശേഷം വീണ്ടും കോട്ടയം പൊലീസ് ക്ലബിൽ എത്തിച്ചു. തൃപ്പൂണിത്തുറയിൽനിന്ന് കോട്ടയത്തേക്കുള്ള യാത്രക്കിെട വെള്ളിയാഴ്ച രാത്രി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഫ്രാേങ്കായെ ഹൃദയാഘാത സാധ്യത പരിശോധക്കുന്ന ട്രോപ് െഎ ടെസ്റ്റിന് രണ്ടുതവണ വിധേയമാക്കി. ആറ് മണിക്കൂര്‍ തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ പരിശോധനക്ക് ശേഷമാണ് ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തത്.
#WATCH Former Bishop of Jalandhar, Franco Mulakkal, being taken into police custody, at magistrate court in #Kerala's Kottayam. pic.twitter.com/GkbMiQKov1
— ANI (@ANI) September 22, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.