സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളിലേക്ക് ഏഴിന് സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: കരുണ, കണ്ണൂര്‍, കെ.എം.സി.ടി എന്നീ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ എം.ബി.ബി.എസ് മാനേജ്മെന്‍റ്/എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകള്‍, കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജ്, തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഒഴിവുവന്ന മാനേജ്മെന്‍റ്/എന്‍.ആര്‍.ഐ ക്വോട്ട എം.ബി.ബി.എസ് സീറ്റുകള്‍, പരിയാരം ഡെന്‍റല്‍ കോളജ് കണ്ണൂര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കൊച്ചി, മറ്റ് ഏഴ് സ്വകാര്യ സ്വാശ്രയ ഡെന്‍റല്‍ കോളജുകള്‍ എന്നിവയില്‍ ഒഴിവുള്ള മാനേജ്മെന്‍റ് ക്വോട്ട ബി.ഡി.എസ് സീറ്റുകള്‍ എന്നിവയിലേക്ക് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാമ്പസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും.

നീറ്റ് 2016 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ പ്രവേശപരീക്ഷാ കമീഷണറുടെ www.cee-kerala.gov.in ല്‍ ബുധനാഴ്ച വൈകീട്ട് അഞ്ചിനുമുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കില്ല. അപേക്ഷകളുടെ അടിസ്ഥാനത്തില്‍ സാധ്യതാ പട്ടിക ബുധനാഴ്ച രാത്രി എട്ടിന് പ്രസിദ്ധീകരിക്കും. ആക്ഷേപമുള്ളവര്‍ ആറിന് വൈകീട്ട് അഞ്ചിനു മുമ്പ് രേഖകള്‍ സഹിതം പ്രവേശപരീക്ഷാ കമീഷണറുടെ ഓഫിസില്‍ ഇ-മെയില്‍/ഫാക്സ് മുഖേനയോ നേരിട്ടോ എത്തിക്കണം. തുടര്‍ന്ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

 പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിത ഫീസ്, പ്രവേശയോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ എന്നിവ സഹിതം രക്ഷാകര്‍ത്താവുമൊത്ത് സ്പോട്ട് അഡ്മിഷന് ഹാജരാകണം. ബന്ധപ്പെട്ട കോളജ് അധികൃതരും സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്ത് എത്തണം.
ഫീസ് നിരക്ക്, ഓരോ കോളജിലും വിവിധ കാറ്റഗറികള്‍ക്ക് ലഭ്യമായ സീറ്റുകള്‍ സംബന്ധിച്ച വിവരം വെബ്സൈറ്റില്‍. ഹെല്‍പ്ലൈന്‍ നമ്പര്‍: 0471 2339101,102,103,104.
Tags:    
News Summary - medical

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.