നടിയെ ആക്രമിച്ച കേസിൽ ഒരു മെമ്മറി കാർഡ് കണ്ടെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒരു മെമ്മറി കാർഡ് പൊലീസ് കണ്ടെടുത്തു. അഡ്വ. പ്രതീഷ് ചാക്കോയുടെ ജൂനിയറായി പ്രാക്ടീസ് ചെയ്യുന്ന രാജു ജോസഫിന്‍റെ പക്കൽ നിന്നാണ് മെമ്മറി കാർഡ് കിട്ടിയത്. മുഖ്യപ്രതി സുനിൽകുമാർ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയത് ഇതിലാണെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ, ഇപ്പോൾ മെമ്മറി കാർഡിൽ ദൃശ്യങ്ങളൊന്നുമില്ല. ഇതിലെ ദൃശ്യങ്ങൾ മായ്ചു കളഞ്ഞതാണോ എന്നറിയാനായി ഫോറൻസിക് പരിശോധനക്ക് അയക്കും. 

അഡ്വ. രാജു ജോസഫിനെ ഇന്നലെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. വളരെ നാടകീയമായാണ് രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ചയായതിനാൽ കൂടുതൽ നടപടികളൊന്നും ഉണ്ടായിരിക്കില്ലെന്ന് ധാരണ പരത്തിയതിന് ശേഷമാണ് പൊടുന്നനെ രാജു ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതീഷ് ചാക്കോയുടെ പക്കൽ മെമ്മറി കാർഡ് നൽകി​െയന്നായിരുന്നു പൾസർ സുനിയുടെ മൊഴി. പ്രതീഷ് ചാക്കോയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags:    
News Summary - memory card got from raju joseph-kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.