പഴയങ്ങാടി: കാമ്പസിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി മാടായി കോളജ് മാതൃകയായി. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ പാഡ് ഫ്രീ കാമ്പസായി മാടായി കോളജ് മാറി. എ.ഐ.സി.സി വക്താവും സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സനുമായ ഡോ. ഷമാ മുഹമ്മദ് കോളജ് യുനിയനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. പാരമ്പര്യ രീതികളിൽ നിന്ന് മാറാനും ആധുനിക മാറ്റങ്ങൾ ഉൾകൊള്ളാനും സന്നദ്ധമാകുന്ന ഒരു തലമുറയാണ് നാട് പ്രതീക്ഷിക്കുന്നതെന്നും മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതി കൂടുതൽ കാമ്പസുകളിൽ വ്യാപിപ്പിക്കുമെന്നും മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിയായ ‘പെണ്ണിടം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ഡോ. ഷമാ മുഹമ്മദ് പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എസ്. ലത അധ്യക്ഷത വഹിച്ചു. സായ് ശരൺ, വി.ശിജിത്ത്, ഷിജിന , കെ.പി.ജിഷ്ന, രാജശ്രീ, രജിത്ത്, നവനീത് നാരായണൻ, പുത്തൻപുരയിൽ രാഹുൽ എന്നിവർ സംസാരിച്ചു. നൗറിൻ ആയിഷ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.