പ്രതി അജീഷ്

മാനസിക വെല്ലുവിളി നേരിടുന്ന 13 വയസുകാരന് പീഡനം; പ്രതിക്ക് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും

കൊട്ടാരക്കര: മാനസിക വെല്ലുവിളി നേരിടുന്ന 13കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 20 വർഷം കഠിന തടവും 15,000 രൂപ പിഴയും.

നെടുവത്തൂർ കോട്ടാത്തല തലയിണമുക്ക് അജിത്ത് ഭവനിൽ അജീഷിനെയാണ്(31) കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. 2022 ഫെബ്രുവരി 10നാണ് കേസിന് ആസ്പദ മായ സംഭവം.

പുത്തൂർ പൊലിസ് ഇൻസ്‌പെക്ടർ ജി. സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്ക്യൂഷന്‌ വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഷുഗു സിതോമസ് ഹാജരായി. 

Tags:    
News Summary - Mentally challenged 13-year-old molested; The accused was sentenced to 20 years in prison and a fine of Rs 15,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.