ചാലക്കുടി: ലോകത്താകമാനം സ്ത്രീകൾ നടത്തിയ മുന്നേറ്റമായിരുന്നു മീ ടൂ കാമ്പയിനെന്ന് സംസ്ഥാന വനിത കമീഷൻ അധ്യക് ഷ എം.സി. ജോസഫൈൻ. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്, വനിത കമീഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന വനിത ശാക്തീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു. മതങ്ങളും ഭരണാധികാരികളും തങ്ങളുടെ വളർച്ചക്ക് വനിതകളെ അടിച്ചമർത്തുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇത്തരം പ്രവണത വ്യാപകമാണ്. നവോത്ഥാന മുന്നേറ്റങ്ങൾക്ക് വലിയ മുൻതൂക്കം നൽകുന്ന കേരളത്തിലും സ്ത്രീകളെ സമൂഹത്തിൽ നിന്നും അകറ്റി നിർത്താനുള്ള തന്ത്രങ്ങൾ അരങ്ങേറുന്നു. ആർത്തവത്തിെൻറ പേരിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങൾ ഇതിന് ഉദാഹരണമാണെന്നും ജോസഫൈൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.