വാട്​സാപ്പിൽ വൈറലായ ആ സന്ദേശം വ്യാജമാണെന്ന്​ സർവകലാശാല

കോട്ടയം: നവംബർ എട്ടിന് നടത്താൻ നിശ്ചയിച്ചിരുന്ന ചില പരീക്ഷകൾ മാറ്റിയതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന്​ മഹാത്മാഗാന്ധി സർവ്വകലാശാല.

ചില പരീക്ഷകൾ മാറ്റിയതായി ഇ.എ 1/2/101 സി.ബി.സി.എസ് നമ്പറായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിജ്ഞാപനമാണ്​ വ്യാജമാണെന്ന് എം.ജി സർവകലാശാല സ്ഥിരീകരിച്ചത്​.

നാലാം - സെമസ്റ്റർ സി.ബി. സി.എസ് (2019 അഡ്മിഷൻ - റെഗുലർ ), നാലാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് (2019- അഡ്മിഷൻ - റെഗുലർ) നാലാം സെമസ്റ്റർ ബി.എ, ബി.കോം (പ്രൈവറ്റ് രജിസ്ട്രേഷൻ സി.ബി.സി. എസ് 2021 അഡ്മിഷൻ - റെഗുലർ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ് റീ അപ്പിയറൻസ് പരീക്ഷകൾ മാറ്റിയതായാണ് വ്യാജ പ്രചരണം നടക്കുന്നത്.



 


Tags:    
News Summary - MG University says that message that went viral on WhatsApp is fake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.