കോഴിക്കോട്: കോവിഡ് വർധിച്ചുകൊണ്ടിരിക്കെ വ്യാപനം കുറക്കുന്നതിനും പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കുന്നതിനും അതിജാഗ്രതയും സൂക്ഷ്മതയും പാലിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്.
തിരുവനന്തപുരമടക്കം പല ഭാഗങ്ങളിലും അതിഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിെൻറയും ഉറവിടമറിയാത്ത രോഗികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു. നാട്ടുകാരുടെയും പൊതുസമൂഹത്തിെൻറയും അച്ചടക്കമുള്ള ജീവിതരീതിയിലൂടെ മാത്രമേ രോഗവ്യാപനം തടയാനാവൂ എന്നും അബ്ദുല്‍ അസീസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറുമാരുടെ അവലോകന യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അതേസമയം, കോവിഡ് പ്രതിസന്ധിയെ സര്‍ക്കാര്‍ മുതലെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ സ്വേച്ഛാധിപത്യ, ഏകാധിപത്യ പ്രവണതകളിലേക്ക് നീങ്ങുന്ന സര്‍ക്കാര്‍ ജനവികാരം മാനിക്കുന്നേയില്ല.
പാലത്തായി, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ കേരളം ജനകീയ പ്രക്ഷോഭങ്ങളാല്‍ പ്രക്ഷുബ്ധമാകേണ്ട സാഹചര്യമാണുള്ളത്. എന്നാല്‍, പ്രതിഷേധിക്കാനും പ്രക്ഷോഭങ്ങള്‍ക്കുമുള്ള നിയന്ത്രണം അവസരമായി കണ്ട് കേസുകളെ ലഘൂകരിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. പാലത്തായി കേസില്‍ പൊലീസ് നിലപാട് നേരത്തേ വിമര്‍ശിക്കപ്പെട്ടതാണ്. തുടര്‍ന്നും പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സമരം നടത്താനാവാത്ത ജനങ്ങളുടെ പ്രതിസന്ധിയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരന്വേഷണത്തിനും സര്‍ക്കാര്‍ തയാറാവാത്തതിന് കാരണമെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.
യോഗത്തില്‍ സെക്രട്ടറി കളത്തില്‍ ഫാറൂഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശൈഖ് മുഹമ്മദ് കാരകുന്ന്, എം.കെ. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.