തേഞ്ഞിപ്പലം: വയോധികയെ പീഡിപ്പിച്ച കേസില്‍ മധ്യവയ്കനെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് സർവകലാശാലക്ക് സമീപം കോഹിനൂര്‍ കോളനിയല്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന് എന്ന ബാബുവാണ് (54) അറസ്റ്റിലായത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ച വയോധിക ബന്ധുവീട്ടില്‍ താമസിക്കവേ, അതിക്രമിച്ച് കയറിയ പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് മാനസിക പ്രയാസങ്ങള്‍ പ്രകടിപ്പിച്ച ഇവരോട് ബന്ധുക്കള്‍ വിവരം അന്വേഷിച്ചപ്പപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കോട്ടക്കലിൽ മദ്യാസക്തിക്ക് ചികിത്സ ലഭിക്കുന്ന കേന്ദ്രത്തിലായിരുന്നു സംഭവശേഷം പ്രതി. ചികിത്സാ കേന്ദ്രത്തിലെത്തിയാണ് തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.